ദമ്മാം: ലോക്ഡൗൺ കാലത്ത് ഗൾഫിൽ ഒറ്റപ്പെട്ടുപോയ മലയാളി കുടുംബത്തിെൻറ കഥ പറയുന്ന ഹ്രസ്വചിത്രം 'ലോക്ഡ്'വിവിധ മേഖലയിൽ പ്രമുഖരായവരുടെ യൂട്യൂബ് ചാനലുകളിലൂടെ വെള്ളിയാഴ്ച റിലീസ് ചെയ്യും. ഇതിെൻറ അണിയറ ശിൽപികൾ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സൗദി ജുബൈലിലുള്ള കലാകാരന്മാരും അണിയറപ്രവർത്തകരും ചേർന്ന് എൽ.ഒ.ഇ ബാനറിൽ പൂർണമായും സൗദിയിൽതന്നെയാണ് ലോക്ഡിെൻറ ചിത്രീകരണം പൂർത്തിയാക്കിയത്. ഷാമിൽ ആനിക്കാട്ടിൽ ആണ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
വിവിധ സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ഡോ. നവ്യ വിനോദാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫസൽ പുഴയോരം, ജെംഷി പെരിന്തൽമണ്ണ എന്നിവർ കാമറ കൈകാര്യം ചെയ്യുന്നു. രഞ്ജു വിശ്വനാഥ്, സരിത ലിറ്റൻ, പവിത്ര സതീഷ്, ഷയാൻ സുൽത്താൻ, അസഹ് മഹ്നാസ്, അസ്മൽ സഹാൻ, സ്വാതി മഹേന്ദ്രൻ, സൈഫുദ്ദീൻ എന്നിവരാണ് വിവിധ കഥാപാത്രങ്ങളായി എത്തുന്നത്. ബഷീർ വെട്ടുപാറ (ക്രിയേറ്റിവ് ഹെഡ്), ഇല്യാസ് മുല്ല്യാക്കുറിശ്ശി (സ്റ്റിൽസ്), സിദ്ദീഖ് (ലൈറ്റ്സ്), ഷക്കീല ഷാമിൽ (കൺസപ്റ്റ് ഹെഡ്), ഷമീർ മുഹമ്മദ് (എഡിറ്റിങ്), നസീർ ഹുസൈൻ (ഡിസൈൻ), ബഷീർ കൂളിമാട്, സുബൈർ കുപ്പോടൻ, അൻവർ (പബ്ലിസിറ്റി), യാസർ (പ്രൊഡക്ഷൻ സപ്പോർട്ട്) എന്നിവരാണ് പിന്നണിയിൽ പ്രവർത്തിക്കുന്നത്. ദമ്മാമിൽ നടന്ന വാർത്തസമ്മേളനത്തിൽ ഷാമിൽ ആനിക്കാട്, നവ്യ വിനോദ്, സരിത ലിറ്റൻ, പവിത്ര സതീഷ്, ബഷീർ വെട്ടുപാറ, ജംഷീർ പെരിന്തൽമണ്ണ, സൈഫുദ്ദീൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.