മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സം​ഘ​ട​ന ശാ​ക്തീ​ക​ര​ണ കാ​മ്പ​യി​ൻ ‘സ്വ​ത്വം സ​മ​ന്വ​യം അ​തി​ജീ​വ​നം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ‘ദ ​വോ​യേ​ജ്’ ലോ​ഗോ പ്ര​കാ​ശ​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര നി​ർ​വ​ഹി​ക്കു​ന്നു

മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി​യു​ടെ കാ​മ്പ​യി​ൻ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഒ​രു വ​ർ​ഷം നീ​ളു​ന്ന സം​ഘ​ട​ന ശാ​ക്തീ​ക​ര​ണ കാ​മ്പ​യി​​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ‘സ്വ​ത്വം സ​മ​ന്വ​യം അ​തി​ജീ​വ​നം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ‘ദ ​വോ​യേ​ജ്’ എ​ന്ന പേ​രി​ലാ​ണ് കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. ബ​ത്ഹ നൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഐ​ബ് പ​ന​ങ്ങാ​ങ്ങ​ര​യാ​ണ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ചെ​യ​ർ​മാ​ൻ ഷാ​ഫി ചി​റ്റ​ത്തു​പാ​റ പ്ര​മേ​യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. എ​ജു-​മീ​റ്റ്, ബി​സി​ന​സ്‌ സ​മ്മി​റ്റ്, സീ​തി സാ​ഹി​ബ്‌ അ​ക്കാ​ദ​മി​യ, ഫാ​മി​ലി മീ​റ്റ്, ബാ​ല കേ​ര​ളം, മ​ണ്ഡ​ലം-​പ​ഞ്ചാ​യ​ത്ത്‌-​മു​നി​സി​പ്പ​ൽ ത​ല ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ്, നോ​ർ​ക്ക കാ​മ്പ​യി​ൻ, ച​ന്ദ്രി​ക കാ​മ്പ​യി​ൻ, മാ​പ്പി​ള മ​ഹോ​ത്സ​വം, നേ​തൃ​സ്മൃ​തി, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്‌, മു​നി​സി​പ്പ​ൽ സ​മ്മേ​ള​ന​ങ്ങ​ൾ, വി​വി​ധ സെ​മി​നാ​റു​ക​ൾ, ഇ​ൻ​റ​ർ​സ്കൂ​ൾ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി സം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ളും കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും.

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജി​ല്ല​യി​ലെ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും​ന​ട​ന്നു. ജി​ല്ല കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ്ങി​​ന്റെ മു​ൻ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് മ​ഞ്ചേ​രി​ക്കു​ള്ള ഉ​പ​ഹാ​രം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട് കൈ​മാ​റി.

സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സു​ര​ക്ഷ​പ​ദ്ധ​തി ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ്‌ ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി, സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ്‌ വേ​ങ്ങ​ര, കെ.​കെ. കോ​യാ​മു ഹാ​ജി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സ​ത്താ​ർ താ​മ​ര​ത്ത്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​സീ​സ് വെ​ങ്കി​ട്ട, സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഫീ​ഖ് മ​ഞ്ചേ​രി, അ​ഷ്‌​റ​ഫ്‌ ക​ൽ​പ​ക​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫീ​ർ മു​ഹ​മ്മ​ദ്‌ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​നീ​ർ വാ​ഴ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്, നൗ​ഫ​ൽ താ​നൂ​ർ, അ​ർ​ഷ​ദ് ബ​ഹ​സ്സ​ൻ ത​ങ്ങ​ൾ, അ​ലി​ക്കു​ട്ടി കൂ​ട്ടാ​യി, റ​ഫീ​ഖ് ചെ​റു​മു​ക്ക്, റ​ഫീ​ഖ് ഹ​സ്സ​ൻ വെ​ട്ട​ത്തൂ​ർ, സ​ഫീ​ർ ഖാ​ൻ ക​രു​വാ​ര​ക്കു​ണ്ട്, ഇ​സ്മാ​ഈ​ൽ ഓ​വു​ങ്ങ​ൽ, ഷ​ബീ​ർ അ​ലി പ​ള്ളി​ക്ക​ൽ, സ​ലാം മ​ഞ്ചേ​രി, യൂ​നു​സ് നാ​ണ​ത്ത്, നാ​സ​ർ മു​ത്തേ​ടം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.