ജിദ്ദ: യാത്രയിൽ മറ്റുള്ളവരുടെ ലഗേജുകൾ വഹിക്കരുതെന്ന് സൗദി കസ്റ്റംസിെൻറ മുന്നറിയിപ്പ്. കര, കടൽ, വ്യാമ പ്രവേശന കവാടങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്കുള്ള മാർഗ നിർദേശങ്ങളിലാണ് ഇക്കാര്യം ഉണർത്തിയത്. സൗദിയിലേക്ക് വരുന്നവർ അവിടത്തെ കസ്റ്റംസ് മാർഗനിർദേശങ്ങൾ മനസിലാക്കുകയും പാലിക്കുകയും വേണം.
മറ്റുള്ളവരെ സഹായിക്കാനോ, മറ്റ് താൽപര്യങ്ങൾക്കോ വേണ്ടി ആരുടെയും ലഗേജുകളോ, പെട്ടികളോ, കത്തുകളോ കൂടെ വഹിക്കരുത്. ചിലപ്പോൾ അപകടകരമോ, നിരോധിച്ചതോ ആയ വസ്തുക്കൾ അതിലുണ്ടായേക്കാം. യാത്രക്കാരന് അവ സംബന്ധിച്ച് യാതൊരു വിവരവുമുണ്ടാകില്ല. മറ്റ് യാത്രക്കാർക്കും ഇത് ഭീഷണിയാകും. നിരോധിച്ച വസ്തുക്കൾ പിടിയിലായാൽ അതിെൻറ ഉത്തരവാദിത്തം അതു കൊണ്ടുവന്ന യാത്രക്കാരനാണെന്നും കസ്റ്റംസ് വ്യക്തമാക്കി.
കൈവശം വഹിക്കുന്ന ലഗേജുകളിൽ ശ്രദ്ധവേണം. വിമാനത്താവളത്തിലോ, പ്രവേശന കവാടങ്ങളിലൊ ഹാൻഡ്ബാഗുകൾ വെച്ച് മറ്റുകാര്യങ്ങൾക്ക് പോവരുത്. സൗദിയിലേക്ക് വരികയോ പോകുകയോ ചെയ്യുന്നവർ 60,000 റിയാലിൽ കൂടുതൽ വിലയുള്ള ലോഹങ്ങളോ, അതിന് സമാനമായ കറൻസികേളാ ഉണ്ടെങ്കിൽ അവ സംബന്ധിച്ച വിവരം എഴുതി നൽകുകയും കസ്റ്റംസ് ഉദ്യോഗസ്ഥേരാട് വെളിപ്പെടുത്തുകയും വേണം.
അതു വെളിപ്പെടുത്താതെ കൊണ്ടുപോകാൻ ശ്രമിക്കുന്നവർ നിയമ നടപടികൾക്ക് വിധേയമാേകണ്ടി വരുമെന്നും സൗദി കസ്റ്റംസ് മുന്നറിയിപ്പ് നൽകി. സ്വകാര്യ ലഗേജുകളും ഗിഫ്റ്റുകളും ചില ഉപാധികളോടെയാണ് കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അവ 3000 റിയാൽ വിലയിൽ കൂടരുത്. നിരോധിത വസ്തുക്കളാകരുത്. വ്യക്തിപരമായ ആവശ്യത്തിനുള്ളതുമായിരിക്കണം. യാത്രക്കാർക്ക് സ്വകാര്യ ആവശ്യത്തിന് 200 സിഗരറ്റ് കൈവശം വെക്കുന്നതും തീരുവയിൽ ഒഴിവാക്കിയതായി സൗദി കസ്റ്റംസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.