റിയാദ്: വ്യാപാരശൃംഖല വിപുലീകരണത്തിന്റെ ഭാഗമായി ത്വാഇഫിൽ 5.1 കോടി റിയാൽ മുതൽമുടക്കാൻ ലുലു ഗ്രൂപ്. ത്വാഇഫ് സിറ്റി വാക്ക് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനുള്ള സംരംഭത്തിനായി ലുലു ഗ്രൂപ് ചെയർമാനും എം.ഡിയുമായ എം.എ. യൂസുഫലി, മനാസിൽ അൽഖോബറ റിയൽ എസ്റ്റേറ്റ് എൽ.എൽ.സി സി.ഇ.ഒ തമർ അൽഖുറൈശിയുമായി മക്കയിൽ കരാർ ഒപ്പിട്ടു.
രണ്ടു നിലകളിലായി 21,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് സ്റ്റോർ. 2023 ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും. സ്വദേശികൾക്ക് ഇതിലൂടെ കൂടുതൽ തൊഴിലവസരം ലഭിക്കും.
പ്രാധാന്യം അടിവരയിടുന്നു. സൗദിയിൽ പുത്തനുണർവ് സൃഷ്ടിക്കുന്ന പുതിയ ബിസിനസ് നയത്തെ സ്വാഗതം ചെയ്ത എം.എ. യൂസുഫലി ഇത് രാജ്യത്തിന് പുതിയ സാമ്പത്തിക ഊർജം പകരുമെന്നും വ്യക്തമാക്കി.
സൗദി ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടിനും രാജ്യത്തിന്റെ വളർച്ചക്കും അനുസൃതമായ കാഴ്ചപ്പാടോടെയാണ് ലുലുവും മുന്നേറ്റം തുടരുന്നതെന്നും രാജ്യത്തെ രണ്ടും മൂന്നും നിര പട്ടണങ്ങളിലേക്കും പ്രശസ്ത വിനോദസഞ്ചാരകേന്ദ്രങ്ങളുള്ള മേഖലകളിലേക്കും റീട്ടെയിൽ ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ത്വാഇഫ് സിറ്റി വാക്ക് മാളിലൊരുങ്ങുന്ന ലുലു ഹൈപ്പർ മാർക്കറ്റ് നഗരത്തിന് ആരോഗ്യകരവും ലോകോത്തരവുമായ ഷോപ്പിങ് അനുഭവം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപങ്ങൾക്കും സാമ്പത്തിക വികസനത്തിനും വലിയ പ്രോത്സാഹനം നൽകുന്ന സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഭരണകൂടത്തിനും നന്ദി അറിയിക്കുന്നു. സൗദിയിൽ 26 ലുലു ഹൈപ്പർ മാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുമാണുള്ളത്. രാജ്യത്തുടനീളമുള്ള വിവിധ ഹൈപ്പർ മാർക്കറ്റുകളിലായി നിലവിൽ ഗ്രൂപ്പിനു കീഴിൽ 1100 സ്ത്രീകൾ ഉൾപ്പെടെ 3000 സൗദി പൗരന്മാർ ജോലി ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.