ജിദ്ദ: റമദാൻ മാസത്തിൽ വൈവിധ്യമാർന്ന ക്ഷേമപദ്ധതികളുമായി ലുലു ഗ്രൂപ്. റീട്ടെയിൽ പ്രമോഷനുകളും ചാരിറ്റി പ്രവർത്തനങ്ങളും ഉൾപ്പെടുന്ന വിവിധ പദ്ധതികളാണ് ലുലു ഗ്രൂപ് പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസാധനങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും റമദാൻ കിറ്റ് പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. സൗദി ഫുഡ് ബാങ്കുമായി സഹകരിച്ച് ഗാർഹിക ഭക്ഷ്യ ഉൽപന്നങ്ങൾ അടങ്ങുന്ന റദാൻ കിറ്റ്, ഇഫ്താറിനും അത്താഴത്തിനുമുള്ള പ്രത്യേക കാർഡ്, സമ്മാന കൂപ്പണുകൾ, വ്രതമനുഷ്ഠിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ ഇഫ്താർ ബോക്സ് തുടങ്ങിയവയാണ് പ്രധാനമായും റമദാൻ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
'ആരോഗ്യമാണ് സമ്പത്ത്' എന്ന ശീർഷകത്തിൽ സന്നദ്ധ സംഘടനയുമായി സഹകരിച്ച് നടത്തുന്ന കാമ്പയിൻ, റമദാൻ മാസത്തെ വരവേറ്റ് നടത്തുന്ന റമദാൻ കാമ്പയിൻ എന്നിവ ഇതിനകം ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ലുലു ഗ്രൂപ്പിെൻറ റീട്ടെയിൽ പ്രമോഷനുകളും ചാരിറ്റി പ്രവർത്തനങ്ങളും ഉയർന്ന നിലവാരമുള്ള ഷോപ്പിങ് അന്തരീക്ഷവും ഉപഭോക്താവിനെ ഏറെ ആകർഷിക്കുന്ന ഘടകങ്ങളാണ്.
മുൻകൂട്ടി പാക്ക് ചെയ്ത റമദാൻ കിറ്റിന് 99 റിയാലും ചാരിറ്റി പ്രവർത്തനം ലക്ഷ്യംവെച്ച് സൗദി ഫുഡ് ബാങ്കുമായി സഹകരിച്ച് ഒരുക്കിയ കിറ്റിന് 15 റിയാലുമാണ് വിലയെന്ന് ലുലു ഗ്രൂപ് അധികൃതർ അറിയിച്ചു. ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദിെൻറ സാന്നിധ്യത്തിൽ സൗദി ഫുഡ് ബാങ്ക് റിയാദ് റീജനൽ മാനേജർ അബ്ദുറഹ്മാൻ അൽ ഹുസൈമിയും ലുലു ഹൈപ്പർമാർക്കറ്റ്സ് അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ ബഷർ അൽ ബിഷ്റും ഇതുസംബന്ധമായ കരാറിൽ ഒപ്പിട്ടു.
പലചരക്ക് സാധനങ്ങളുടെ ഷോപ്പിങ് അടക്കം ഉപഭോക്താവിന് എല്ലാം എളുപ്പവും സൗകര്യപ്രദവുമാക്കാനുള്ള സംവിധാനങ്ങളാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുക വഴി ലുലു ഗ്രൂപ് ലക്ഷ്യംവെക്കുന്നതെന്ന് ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.
ലുലു ഓൺലൈൻ ഷോപ്പിങ് പോർട്ടലിലൂടെയും വൈവിധ്യമാർന്ന ഓഫറുകൾ ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിശദ വിവരങ്ങൾക്കായി https://www.luluhypermarket.com/en-sa/pages/instore-promotions എന്ന ലുലു ഗ്രൂപ്പിെൻറ വെബ്സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.