റിയാദ്: ഒക്ടോബർ ലോക സ്‌തനാർബുദ ബോധവത്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ലുലു ഹൈപർമാർക്കറ്റ് സൗദി അറേബ്യയിലെ ശാഖകളിൽ ബോധവത്കരണ, സഹായനിധി സമാഹരണ കാമ്പയിന് തുടക്കം കുറിച്ചു. സഹ്റ അസോസിയേഷൻ ചെയർമാൻ അമീറ ഹൈഫ ബിൻത് ഫൈസൽ അൽസഊദിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി.
പാരിസ്ഥിതിക മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യവും കൂടി മുന്നിൽ കണ്ട് സഹ്റ നടത്തുന്ന സ്‌തനാർബുദ ബോധവത്കരണ പരിപാടിയോട് കൈകോർത്ത് ലുലു സംഘടിപ്പിക്കുന്ന കാമ്പയിൻ തുടർച്ചയായി അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. സഹ്റയുടെ കാമ്പയിന് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശ്യത്തോടെ ധനസമാഹരണ യജ്ഞവും ഇതോടൊപ്പം നടക്കുന്നുണ്ട്. സൗദിയിലുടനീളമുള്ള മുഴുവൻ ലുലു ബ്രാഞ്ചുകളിലും പുനരുപയോഗക്ഷമതയുള്ള ഷോപ്പിങ് ബാഗ് ഒരു റിയാലിന് വിറ്റാണ് ധനസമാഹരണം. വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന ഷോപ്പിങ് ബാഗ് ഒരു റിയാലിന് വാങ്ങുന്നതിലൂടെ ഓരോ ഉപഭോക്താവും സഹ്റ അസോസിയേഷൻ നടത്തുന്ന സ്‌തനാർബുദ വിരുദ്ധ പോരാട്ടത്തിൽ പങ്കാളിയാവുകയാണ് ചെയ്യുന്നതെന്ന് ലുലു മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.