ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ഇന്ത്യൻ ഉത്സവ്​’ അംബാസഡർ ഡോ. സു​ഹേൽ അജാസ്​ ഖാൻ ഉദ്​ഘാടനം ചെയ്യുന്നു

സ്വാതന്ത്ര്യദിനാഘോഷം; സൗദി ലുലുവിൽ ‘ഇന്ത്യൻ ഉത്സവി’ന്​ തുടക്കം

റിയാദ്: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കുചേർന്ന്​ സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളില്‍ ഇന്ത്യന്‍ ഉൽപന്ന വൈവിധ്യങ്ങളുമായി ‘ഇന്ത്യന്‍ ഉത്സവി’ന്​ തുടക്കം. ഈ മാസം 19 വരെ നീണ്ടുനിൽക്കുന്ന ഉത്സവ് റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ലുലു സ്‌റ്റോറില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും നയതന്ത്രപ്രതിനിധികളും മാധ്യമപ്രവർത്തകരും സൗദി പൗരന്മാരും ചടങ്ങില്‍ സംബന്ധിച്ചു. അതിഥികൾക്കായി വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യവൈവിധ്യങ്ങൾ ഒരുക്കിയിരുന്നു.

ഒരു ‘ഇന്ത്യന്‍ തെരുവി​’ന്റെ മാതൃകയൊരുക്കി അതിലാണ്​ സാരി, ഫാഷന്‍ ഇനങ്ങള്‍, ഇന്ത്യന്‍ ഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങള്‍ അടക്കമുള്ള ഉൽപന്നങ്ങള്‍ ഉപഭോക്താക്കൾക്കായി അണിനിരത്തിയിരിക്കുന്നത്. ക്ലാസിക് ഇന്ത്യന്‍ സാരി മെറ്റീരിയലുകള്‍, വേനൽക്കാല വസ്ത്രങ്ങള്‍, ഗൗണുകള്‍, ജെല്ലബിയ അബായ, സ്​കർട്ടുകള്‍ എന്നിവ ആകർഷകമായി ഇവിടെ പ്രദർശി‍പ്പിച്ചിട്ടുണ്ട്. ഉയർന്നയിനം അസം തേയില മുതല്‍ പാരമ്പര്യ രുചിയിലുള്ള തയ്യാറാക്കിയ ഭക്ഷണം, ലഘുഭക്ഷണം, പ്രത്യേക ഭൂമിശാസ്ത്രപരമായ ഉത്ഭവവും ഗുണങ്ങളും വ്യക്തമാക്കുന്ന ജി.ഐ അടയാളം പതിച്ച ഉൽപന്നങ്ങള്‍, ചോളം, അതിനെ അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങള്‍ എന്നിവ ഉൾപ്പടെ 714 ലധികം ജനപ്രിയ ഇന്ത്യന്‍ ഉൽപന്നങ്ങള്‍ പ്രത്യേക പ്രമോഷനില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

അനില്‍, ഇറ്റോപിയ, ഫാനി, മൺസൂണ്‍ ഹാർവസ്​റ്റ്​ എന്നീ നാല് മികച്ച ഇന്ത്യന്‍ ഫുഡ് ബ്രാൻഡുകള്‍ ചടങ്ങില്‍ പുറത്തിറക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വാണിജ്യബന്ധം വൻതോതില്‍ വളർന്നിട്ടുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്ത് അംബാസഡര്‍ പറഞ്ഞു. 2023 സാമ്പത്തിക വർഷത്തില്‍ 5.2 കോടി യു.എസ് ഡോളറി​ന്റെ വ്യാപാരമാണ് ഇന്ത്യയും സൗദിയും തമ്മില്‍ നടന്നത്. ഇന്ത്യ-സൗദി വാണിജ്യ ബന്ധങ്ങളുടെ മൊത്തത്തിലുള്ള വളർച്ചയില്‍ ലുലു ഹൈപ്പർമാർക്കറ്റുകള്‍ പോലുള്ള വാണിജ്യ സ്ഥാപനങ്ങള്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ഇന്ത്യ-ഗൾഫ്​ വ്യാപാരത്തില്‍ മുൻപന്തിയിലാണെന്നും 2022 ല്‍ ഏകദേശം 18.5 കോടി ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ഉൽപന്നങ്ങള്‍ ഗൾഫിലേക്ക് കയറ്റുമതി ചെയ്തതായും ലുലു ഹൈപ്പർമാർക്കറ്റ്​ സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. 2022 ല്‍ സൗദി ലുലു മാത്രം ഏകദേശം 5.8 കോടി യു.എസ് ഡോളറിന്റെ ഇന്ത്യന്‍ ഉൽപന്നങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ഭക്ഷ്യവസ്​തുക്കളുടെ സ്രോതസുകൾ, ലോജിസ്​റ്റിക്‌സ് കേന്ദ്രങ്ങള്‍, ഭക്ഷ്യ സംസ്‌കരണ യൂനിറ്റുകള്‍, ലുലുവിന്റെ സ്വന്തം ലേബലിലുള്ള ഭക്ഷ്യ ഉൽപന്നങ്ങള്‍ എന്നിവയും ട്രെൻഡിന്​ അനുസരിച്ചുള്ള വസ്ത്രങ്ങള്‍ രൂപകൽപന ചെയ്യുന്നവരും ഇന്ത്യന്‍ ഉത്സവിനെ ആകർകമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലുവിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍, ഓൺലൈൻ മാർഗങ്ങളിലൂടെയും ഷോപ്പിങ് നടത്തി സാധനങ്ങൾ വാങ്ങാം.

Tags:    
News Summary - LuLu launches India Utsav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.