റിയാദ്: സൗദി അറേബ്യയില്‍ ലുലുവിന്‍റെ 14ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ എല്ലാ ശാഖകളിലും 36 നാള്‍ നീണ്ടുനില്‍ക്കുന്ന, 20 ലക്ഷം റിയാലിന്‍റെ 1400 സമ്മാനങ്ങളുടെ പ്രളയം. ലുലുവിന്‍റെ ആദരണീയരായ ഉപഭോക്താക്കളെക്കൂടി വാര്‍ഷികാഘോഷങ്ങളില്‍ പങ്കാളികളാക്കുന്നതിന്‍റെ ഭാഗമായി അന്താരാഷ്ട്ര ഫുട്‌ബാള്‍ മത്സരങ്ങള്‍ വീക്ഷിക്കാനുള്ള വി.വി.ഐ.പി ടിക്കറ്റുകള്‍, ഐ ഫോണ്‍ 15, ഐ പാഡ്, ടെലിവിഷന്‍, എയര്‍പോഡ് 2 യു.എസ്.ബി, സോണി പി.എസ് 5, ലാപ്‌ടോപ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍, വാഷിങ് മെഷീന്‍, ഗ്രോസറി പാക്കറ്റുകള്‍ തുടങ്ങിയ അമൂല്യ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
ഡിസംബര്‍ 31 വരെയാണ് ഭാഗ്യപദ്ധതി. ഇറച്ചി, മത്സ്യവിഭവങ്ങൾ, അരി, പഞ്ചസാര, എണ്ണ തുടങ്ങിയ അവശ്യ വസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങള്‍ (ലാപ്‌ടോപ്, ടാബ്, മൊബൈല്‍ ഫോണ്‍, ഓഡിയോ സഹായികള്‍, പ്രിന്‍റിങ് സാമഗ്രികള്‍) തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള അവസരം ലുലു സൗദി ശാഖകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇൻസ്റ്റാള്‍മെന്‍റ് അടിസ്ഥാനത്തിലുള്ള തബി, തമാറ, ഖുആറ പദ്ധതികളും 14-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിയാദ് ബോളിവാർഡിൽ നടന്ന ലുലു വാർഷിക പ്രഖ്യാപന ചടങ്ങിൽ നൂറിലധികം സ്ക്രീനുകളിൽ ഒരേ സമയം ആനിവേഴ്സറി വീഡിയോ പ്രദർശിപ്പിച്ചത് പുതിയൊരു ദൃശ്യാനുഭവമായി.
ചടങ്ങിൽ സൗദി ലുലുവിന്‍റെ ആദ്യത്തെ സൗദി സ്റ്റാഫ് അംഗം ബശാർ അൽ ബശർ, മകൻ അഞ്ചു വയസ്സുകാരനായ യൂസുഫിനോടൊപ്പം ചേർന്ന് ആഹ്ലാദ സൂചകമായി കേക്ക് മുറിച്ചു. സ്വദേശികളും വിദേശികളുമായ നിരവധി പേർക്ക് ഉപജീവനം നൽകുകയും ജീവകാരുണ്യ രംഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ലുലു സാരഥി എം.എ. യൂസഫലിയോടുള്ള ആദരസൂചകമായാണ് തന്‍റെ ഇളയ മകന് യൂസുഫ് എന്ന് നാമകരണം ചെയ്തതെന്ന് ബശാർ വികാരഭരിതനായി പറഞ്ഞു. ലുലു തന്‍റെ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 17 വർഷമായി ലുലുവിനോടോപ്പം നിൽക്കുന്ന തന്നെ അനുമോദിച്ചതിൽ നന്ദിയുണ്ടെന്നും ബശാർ കൂട്ടിച്ചേർത്തു.
14 വര്‍ഷം കൊണ്ട് ലുലു സൗദി ആർജ്ജിച്ച വിസ്മയകരമായ വിജയത്തിനുപിന്നില്‍ ഈ രാജ്യത്തിലെ ഓരോ ഉപഭോക്താവുമായും ഞങ്ങള്‍ സ്ഥാപിച്ചെടുത്തിട്ടുള്ള സൗഹൃദവും ഗുണനിലവാരത്തിന്‍റെ കാര്യത്തില്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്തത് കൃത്യമായി പാലിക്കപ്പെട്ടതിന്‍റെ ഫലവുമാണെന്ന് ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് അറിയിച്ചു. ഉപഭോക്താക്കളെയാണ് പ്രഥമമായി ഞങ്ങള്‍ പരിഗണിക്കുന്നത്. ഈ 14ാം വാര്‍ഷികത്തിലും ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഉന്നതമായ ഗുണനിലവാരവും വിശ്വസ്തതയോടെയുള്ള ഉപഭോക്തൃസേവനവും വിലക്കുറവും ലുലു ഒരിക്കല്‍കൂടി വാഗ്ദാനം ചെയ്യുന്നു -ഷഹീം മുഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.