ദമ്മാം: ലോക ഭക്ഷ്യവിഭവങ്ങൾക്കിടയിൽ വിദേശികളുടെ രുചിമുകുളങ്ങൾക്ക് വിസ്മയം പകർന്ന് മലബാറിെൻറ തനത് വിഭവങ്ങളും.ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന ലോക ഭക്ഷ്യമേളയിലാണ് മലബാറിെൻറ പാചകറാണിമാർ 'മലബാർ തക്കാരം' എന്ന പേരിൽ വൈവിധ്യവിഭവങ്ങളാൽ ഉത്സവം തീർക്കുന്നത്. ലോകത്തെവിെട കൂടുകൂട്ടിയാലും മലയാളിക്ക് മറക്കാനാവാത്ത പാരമ്പര്യ പാചകക്കൂട്ടുകൾ ഒപ്പം കൊണ്ടുനടക്കുന്ന ഗൾഫിലാകെ വേരുകളുള്ള മലബാർ അടുക്കളയുടെ ദമ്മാം ചാപ്റ്റർ അംഗങ്ങളാണ് 'തക്കാരം' ഒരുക്കുന്നത്.
ലുലുവിലെ ഭക്ഷ്യമേളയിൽ ഏറ്റവും തിരക്കുള്ള ഒരിടമാണ് ഇവർ നേതൃത്വം കൊടുക്കുന്ന മലബാർ തക്കാര സ്റ്റാൾ. ഇവിടത്തെ തിരക്ക് കണ്ടാണ് വിദേശികൾ സഹിതം ഇവിടേക്ക് ആകർഷിക്കപ്പെടുന്നത്. തുടർന്ന് ഇവർ ഉണ്ടാക്കിയ മുട്ടമാലയും മുട്ടസുർക്കയും ഉന്നക്കായും ചട്ടിപ്പത്തിരിയും രുചിക്കുന്നതോടെ പലരും ഇവിടത്തെ നിത്യസന്ദർശകരായി മാറുകയാണ്. ലൈവായി ഇവർ ഉണ്ടാക്കുന്ന വിഭവങ്ങൾ വിദേശ വനിതകളിൽ അത്ഭുതവും കൗതുകവും ജനിപ്പിക്കുകയാണ്.
യൂറോപ്പിൽ നിന്നുള്ളവരും സുഡാനികളും മിസ്രികളും സൗദി സ്ത്രീകളും വിഭവങ്ങൾ ആസ്വദിക്കാനും പഠിക്കാനും എത്തുന്നുണ്ട്. 25ലധികം പത്തിരികളാണ് നിത്യവും വിൽപനക്കായി നിരത്തുന്നത്. മലയാളികളിൽതന്നെ തെക്കൻ, മധ്യ കേരളത്തിൽനിന്നുള്ളവർക്ക് പരിചയമില്ലാത്തവയാണ് ഇതിൽ പലതും. ചട്ടിപ്പത്തിരി, അടുക്കുപത്തിരി, അതിശയപ്പത്തിരി, മീൻപത്തിരി, നെയ്പത്തിരി, മസാല പത്തിരി, പൊരിച്ച പത്തിരി, തേങ്ങാപ്പത്തിരി, കുഞ്ഞിപ്പത്തിരി, പൂവ് പത്തിരി ഇങ്ങനെയാണ് പത്തിരികളുടെ നിര.
ഇതിനിടയിൽ പഴം നിറച്ചതും ചെമ്മീൻപോളയും കിളിക്കൂടുമൊക്കെ രുചിഭേദങ്ങളാണ് നൽകുന്നത്. മലബാർ അടുക്കളയുടെ ദമ്മാം കോഒാഡിേനറ്റർ സാജിദ നഹയുടെ നേതൃത്വത്തിൽ 10ഒാളം സ്ത്രീകളാണ് മലബാർ തക്കാരത്തിൽ അണിനിരന്നിട്ടുള്ളത്. പാചകത്തോടുള്ള ഇഷ്ടമാണ് ഇത്തരം വേദികളിൽ രുചിവൈവിധ്യങ്ങളുമായെത്താൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് സാജിദ നഹ പറഞ്ഞു. തൊട്ടടുത്തുതന്നെയുള്ള ഇൗസ്റ്റ് ടീയുടെ നാടൻ ചായക്കടയും നീട്ടിയടിച്ച ചായയും വിദേശികളിൽ കൗതുകം നിറക്കുകയാണ്.
പഴയ ഒാലയും പനമ്പും കൊണ്ടുണ്ടാക്കിയ പഴയ സിനിമാപോസ്റ്ററുകൾ പതിച്ച ചായക്കട മലയാളികൾക്ക് ഗൃഹാതുര ഒാർമകളും സമ്മാനിക്കുന്നുണ്ട്. ലുലുവിൽ നടക്കുന്ന ലോക ഭക്ഷ്യമേള നവംബർ മൂന്നു വരെ നീണ്ടുനിൽക്കും. ലോകത്തെ രുചി വൈവിധ്യങ്ങൾ ഉപഭോക്താക്കൾക്കായി പരിചയപ്പെടുത്തുക സാമൂഹിക പ്രതിബദ്ധതയുടെ ഭാഗം കൂടിയാെണന്ന് ലുലു റീജനൽ ഡയറക്ടർ അബ്ദുൽ ബഷീർ പറഞ്ഞു. മലയാളത്തിെൻറ തനത് വിഭവങ്ങൾ ഒരുക്കുന്നതിൽ മലബാർ അടുക്കള വലിയ പങ്കാണ് വഹിക്കുന്നതെന്ന് ലുലു മാനേജർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.