എം.​എ മു​ഹ​മ്മ​ദ് ജ​മാ​ൽ അ​നു​സ്മ​ര​ണ​വും വി​ഡി​യോ പ്ര​കാ​ശ​ന​വും

അ​ബ​ഹ: വ​യ​നാ​ട് മു​ട്ടി​ൽ യ​ത്തീം​ഖാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ൽ അ​നു​സ്മ​ര​ണ​വും അ​ദ്ദേ​ഹ​ത്തി​​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി റ​സാ​ഖ് കി​ണാ​ശ്ശേ​രി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച വി​ഡി​യോ ആ​ൽ​ബം 'ജ​മാ​ലു​പ്പ'​യു​ടെ പ്ര​കാ​ശ​ന​വും പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. ഡ​ബ്ലി​യു.​എം.​ഒ ഖ​മീ​സ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ജ​ലീ​ൽ കാ​വ​നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​യ​നാ​ട് ഡ​ബ്ള്യൂ.​എം.​ഒ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം അ​നി​യാ​ര​ത്ത് മ​മ്മു​ട്ടി ഹാ​ജി, ജ​ന​റ​ൽ മാ​നേ​ജ​ർ മു​ജീ​ബു​റ​ഹ്മാ​ൻ ഫൈ​സി എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ലീം ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. ഡോ. ​കൈ​ലാ​സ് ആ​ൽ​ബ​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​ന സ്വി​ച്ചോ​ൺ നി​ർ​വഹി​ച്ചു. ഖ​മീ​സ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ചെ​യ​ർ​മാ​ൻ സ​മ​ദ് മാ​ന​ന്ത​വാ​ടി സം​വി​ധാ​യ​ക​ന് കൈ​മാ​റി. അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ, മെ​ഹ​സൂം അ​റ​ക്ക​ൽ,സാ​ദി​ഖ് ഫൈ​സി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സി​റാ​ജ് കീ​ഴാ​റ്റ് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് സ​ഫ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - MA Muhammad Jamal Remembrance and Video Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.