ഹാഇൽ: ഒക്ടോബർ 26ന് ഹാഇൽ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ച ആലപ്പുഴ കായംകുളം സ്വദേശി മഹേഷ് കുമാറിന്റെ മൃതദേഹം സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു. അൽമറായി കമ്പനിയുടെ ഹാഇൽ ശാഖയിൽ ജോലി ചെയ്തിരുന്ന കരിയിലയുളങ്ങര കൊട്ടിലപ്പാട്ട് തറയിൽ മഹേഷ് കുമാറിനെ (48) ന്യൂമോണിയ ബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. രണ്ടാഴ്ച കഴിഞ്ഞ് അവധിയിൽ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.
കമ്പനിയുടെ ഭാഗത്തുനിന്നുള്ള നടപടികൾ നീണ്ടുപോയതുകൊണ്ടാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയതെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. റിയാദ് ഇന്ത്യൻ എംബസിയിൽനിന്ന് നല്ല സഹകരണമാണ് ലഭിച്ചത്.
ഹാഇൽ നവോദയ രക്ഷാധികാരി അംഗം അബൂബക്കർ ചെറായി, രക്ഷാധികാരി സുനിൽ മാട്ടൂൽ, വനിത പ്രവർത്തക ബിൻസി മാത്യു, സാമൂഹിക പ്രവർത്തകൻ ഷഹൻഷ അബ്ദുറഹ്മാൻ എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.ബാലകൃഷ്ണൻ നായർ -രുഗ്മിണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: വിദ്യ. വിദ്യാർഥിയായ കാശിനാഥ് (10) ഏക മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.