ജിദ്ദ: സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്കൂൾ മക്കയിൽ നിർമിക്കുന്നു. ട്രാഫിക് വകുപ്പിെൻറ മേൽനോട്ടത്തിൽ രണ്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഡ്രൈവിങ് സ്കൂളിലെ അവസാനഘട്ട നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. നിർമാണം ത്വരിത വേഗതയിൽ നടക്കുകയാണ്. എട്ട് മാസത്തിനുള്ളിൽ പൂർത്തിയാകും. പൂർത്തിയ ഉടൻ തുറക്കുമെന്ന് മക്കയിലെ ഡ്രൈവിങ് സ്‌കൂളുകളുടെ സൂപർവൈസർ എൻജി. റാമി യഗ്മൂർ പറഞ്ഞു.
ഒരേസമയം 200-ലധികം പരിശീലന വാഹനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ സ്കൂൾ. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിലെ ഡ്രൈവിങ് സ്കൂളുകളുമായി താരതമ്യം ചെയ്യുേമ്പാൾ ഇത്തരത്തിലുള്ള ആദ്യ സ്കൂളാണ് ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിശീലന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ടാക്സികൾ, മോട്ടോർ സൈക്കിളുകൾ, ബസുകൾ, ഹെവി, ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ എന്നിവയിലെ പരിശീലനത്തിന് പുറമേ പ്രത്യേക പരിശീലന ട്രാക്കുകളിലൂടെ ആംബുലൻസ്, പൊലീസ്, അഗ്നിശമനസേന തുടങ്ങിയ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള വാഹനങ്ങളുടെ പ്രഫഷനൽ ഡ്രൈവിങ് പരിശീലനം സ്കൂളിൽ ഉൾപ്പെടുന്നു.
ട്രെയിനികൾക്ക് സുരക്ഷിതവും സംരക്ഷിതവുമായ ഡ്രൈവിങ് പരിശീലനം നേടാനും റോഡിെൻറ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്താനും സ്കൂൾ ലക്ഷ്യമിടുന്നു. ഇതിന് വിപുലമായ പരിശീലന പാഠ്യപദ്ധതിയും മൂല്യനിർണയ സംവിധാനവുമുണ്ടെന്നും സൂപർവൈസർ എൻജി. റാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.