റിയാദ്: മലബാർ വില്ല പ്രവാസി കൂട്ടായ്മ വിവിധ പരിപാടികളോടെ സൗദി സ്ഥാപകദിനം ആഘോഷിച്ചു. വില്ലയുടെ 10ാം വാർഷിക ദിനത്തിൽ സംഘടിപ്പിച്ച ആഘോഷത്തിന് ഉബൈദ് വളാഞ്ചേരി, അഷ്റഫ് വേങ്ങര, മുജീബ് തിരുന്നാവായ, സജീർ കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി.
പ്രശസ്ത ഗായകരായ സലീം കണ്ണൂർ, ഷാൻ മഞ്ചേരി, മൊയ്ദു പെരിന്തൽമണ്ണ എന്നിവർ നയിച്ച സംഗീത പരിപാടിയിൽ എസ്ദാൻ, നൗറ മറിയം, ആദിൽ, ശിഹാബ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
വില്ലയിൽ 10 വർഷം പൂർത്തീകരിച്ചവർക്കുള്ള ഉപഹാരങ്ങൾ ടി.കെ.ഡി. അഷ്റഫ്, നൗഷാദ്, ഷാഹിദ് നിലമ്പൂർ, സിദ്ധീഖ്, സാജിദ്, ജസീൽ മഞ്ചേരി, ഹബീബ് കൊണ്ടോട്ടി എന്നിവർ സമ്മാനിച്ചു. തുടർന്നു നടന്ന വിവിധ കലാകായിക മത്സരങ്ങൾക്ക് ഹമീദ് മച്ചിഞ്ചേരി, എം. അലി, നാഫി, വഹാബ്, മുഹ്സിൻ, സൈഫു, കൂട്ടിക്ക, സിറാജ്, ജസീൽ, ശംസു, സമീർ, യാസിർ, ഉവൈസ്, ഹനീഫ, ഷിബിൻ, മാസിൻ മുഹമ്മദ്, ഫവാസ്, സഫീന സജീർ, മിർഹാ ജസീൽ തുടങ്ങിയവർ നേതൃതം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.