ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ബു ന​ഹ്​​ദി​ക്ക് ആ​ദ​ര​വും സി.​സി. ക​രീ​മി​ന് യാ​ത്രാ​മം​ഗ​ള​വും സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ 

മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സ്നേ​ഹാ​ദ​ര-​യാ​ത്ര​യ​യ​പ്പ് സം​ഗ​മം

ജി​ദ്ദ: 37 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ​ഹ കാ​ര്യ​ദ​ർ​ശി സി.​സി. ക​രീ​മി​ന് യാ​ത്ര​യ​യ​പ്പും ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ ബാ​ബു ന​ഹ്​​ദി​ക്ക് ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി നേ​തൃ​ത്വ​ത്തി​ൽ ശ​റ​ഫി​യ്യ ഇ​മ്പാ​ല ഗാ​ർ​ഡ​ൻ വി​ല്ല​യി​ലാ​യി​രു​ന്നു പ​രി​പാ​ടി.

1984ൽ ​ജോ​ലി ആ​വ​ശ്യാ​ർ​ഥം ജി​ദ്ദ​യി​ലെ​ത്തി മൂ​ന്ന് പ​തി​റ്റാ​ണ്ട് ഒ​രേ ക​മ്പ​നി​യി​ൽ ജോ​ലി തു​ട​ർ​ന്ന് ജി​ദ്ദ​യി​ൽ കെ.​എം.​സി.​സി പ്ര​സ്ഥാ​നം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ് സി.​സി. ക​രീം. ജി​ല്ല കെ.​എം.​സി.​സി സു​ര​ക്ഷ സ്കീ​മി​ൽ ഈ ​വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ച്ച പ്ര​വാ​സ വി​രാ​മ ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​‍െൻറ തു​ട​ക്കം, സു​ര​ക്ഷ സ്കീ​മി​ൽ 21 വ​ർ​ഷ​ക്കാ​ലം തു​ട​ർ​ച്ച​യാ​യി അം​ഗ​ത്വം നി​ല​നി​ർ​ത്തി​യ സി.​സി. ക​രീ​മി​ന്​ ന​ൽ​കു​ന്ന​തി​ൽ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്ന് ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

നാ​ലു പ​തി​റ്റാ​ണ്ടാ​യി ജി​ദ്ദ​യി​ൽ പ്ര​വാ​സം തു​ട​രു​ന്ന, അ​ബ്​​ദു​ല്ല ആ​മി​ർ ന​ഹ്ദി​യെ​ന്ന ഉ​ദാ​ര​നാ​യ ത​‍െൻറ സ്പോ​ൺ​സ​റു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളി​ലൂ​ടെ മ​ല​യാ​ള​ക്ക​ര​യെ പി​ടി​ച്ചു​യ​ർ​ത്തു​ന്ന​തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കാ​ണ് പി.​വി.​സി. ഹ​സ​ൻ സി​ദ്ദീ​ഖ് എ​ന്ന ബാ​ബു ന​ഹ്ദി​യെ കെ.​എം.​സി.​സി ആ​ദ​രി​ച്ച​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ല​ത്ത് നി​രാ​ലം​ബ​രാ​യ ഇ​ന്ത്യ​ക്കാ​ർ​ക്ക് കെ.​എം.​സി.​സി മു​ഖേ​ന സൗ​ജ​ന്യ​മാ​യി അ​വ​ശ്യ​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ൽ ഇ​ദ്ദേ​ഹം മു​ഖ്യ​പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി​യു​ടെ റി​പാ​ട്രി​യേ​റ്റ് മി​ഷ​നി​ലൂ​ടെ ചാ​ർ​ട്ടേ​ഡ് ഫ്ലൈ​റ്റി​ൽ 2,369 യാ​ത്ര​ക്കാ​രെ നാ​ട്ടി​ലെ​ത്താ​ൻ നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ ശി​ക്ഷ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ജ​യി​ലി​ൽ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന 80ല​ധി​കം പേ​രെ കോ​ൺ​സു​ലേ​റ്റി​‍െൻറ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ്ര​വ​ർ​ത്തി​ച്ച​തും ബാ​ബു​വി​‍െൻറ സേ​വ​ന മ​ന​സ്സി​‍െൻറ തെ​ളി​വാ​ണ്. കൊ​ണ്ടോ​ട്ടി​യി​ൽ ഡ​യാ​ലി​സി​സ് സെൻറ​റി​ന് തു​ട​ക്കം കു​റി​ക്കു​ക​യും സ്വ​ന്തം നാ​ട്ടി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് കി​റ്റു വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ബാ​ബു ന​ഹ്ദി​ക്കു​ള്ള ആ​ദ​രം അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന് പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബാ​ബു ന​ഹ്ദി​ക്കു​ള്ള സ്നേ​ഹോ​പ​ഹാ​രം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര​യും സി.​സി. ക​രീ​മി​നു​ള്ള യാ​ത്രാ​മം​ഗ​ളം മ​ല​പ്പു​റം ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ലും സ​മ​ർ​പ്പി​ച്ചു. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ വി.​പി. മു​സ്ത​ഫ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ നി​സാം മ​മ്പാ​ട്, മ​ല​യാ​ളം ന്യൂ​സ് എ​ഡി​റ്റ​ർ മു​സാ​ഫി​ർ, ഡോ. ​ഇ​സ്മാ​യി​ൽ മ​രു​തേ​രി, അ​ബ്ബാ​സ് ചെ​മ്പ​ൻ, കെ.​ടി.​എ. മു​നീ​ർ, ജു​ബൈ​ൽ കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ എം.​ടി. ജാ​ഫ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ സ്വാ​ഗ​വും ജ​ലാ​ൽ തേ​ഞ്ഞി​പ്പാ​ലം ന​ന്ദി​യും പ​റ​ഞ്ഞു. നാ​സ​ർ മ​മ്പു​റം ഖി​റാ​അ​ത്ത് ന​ട​ത്തി. ജി​ല്ല ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബി​ൽ മ​മ്പാ​ട്, ഗ​ഫൂ​ർ മ​ങ്ക​ട, സു​ൽ​ഫി​ക്ക​ർ ഒ​താ​യി, പി.​വി അ​ഷ്റ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.