റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി 90ാമത് സൗദി ദേശീയദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ സലാഹിയ ഇസ്തിറാഹയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, സൗദി ദേശീയ ഗാനാലാപനം, സൗഹൃദ ഫുട്ബാൾ, ഇശൽവിരുന്ന് തുടങ്ങി വിവിധ പരിപാടികളോടെയാണ് ആഘോഷം നടന്നത്. സാംസ്കാരിക ചടങ്ങ് സൗദി നാഷനൽ കമ്മിറ്റി അംഗം ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് ശരീഫ് അരീക്കോട് അധ്യക്ഷത വഹിച്ചു. സത്താർ താമരത്ത് സൗദി ദേശീയദിന സന്ദേശം നൽകി. നാഷനൽ കമ്മിറ്റി അംഗം ശുഹൈബ് പനങ്ങാങ്ങര, ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഷാഫി ചിറ്റത്തുപാറ സ്വാഗതവും വൈസ് പ്രസിഡൻറ് മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു. അഷ്റഫ് കൽപകഞ്ചേരി, യൂനുസ് സലീം താഴെകോട്, റഫീഖ് മഞ്ചേരി, സിദ്ദീഖ് കോനാരി, ഹമീദ് ക്ലാരി, ഇക്ബാൽ തിരൂർ, ബഷീർ ഇരുമ്പുഴി, ഷാഫി മാഷ് കരുവാരകുണ്ട്, ഷറഫ് പുളിക്കൽ, മജീദ് മണ്ണാർമല, ഖാലിദ് കൊന്നാത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.