റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് വളൻറിയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അൽഖസീം പ്രവിശ്യ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ ഫൈസൽ ആലത്തൂർ ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തകരുടെ സേവനങ്ങൾ ആത്മസമർപ്പിതം ആകണമെന്നും ഒഴിവുസമയങ്ങളിൽ പ്രയാസമനുഭവിക്കുന്ന സഹജീവികളിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് സാന്ത്വനമാവാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു.
'സേവനം ആത്മസമർപ്പണം' എന്ന വിഷയം ആസ്പദമാക്കി ഷാഫി കരുവാരകുണ്ട് ക്ലാസെടുത്തു. സൗദി നാഷനൽ കമ്മിറ്റി സെക്രേട്ടറിയറ്റ് അംഗങ്ങളായ ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, ജില്ല സെക്രട്ടറി അസീസ് വെങ്കിട്ട, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ട്രഷറർ റിയാസ് തിരൂർക്കാട്, പാലക്കാട് ജില്ല വൈസ് പ്രസിഡൻറ് ടി.എ.ബി. മുത്തുക്കുട്ടി, അഷ്റഫ് കാസർകോട്, ജില്ല ആക്ടിങ് പ്രസിഡൻറ് ശരീഫ് അരീക്കോട് എന്നിവർ സംസാരിച്ചു. കൺവീനർമാരായ ഫൈസൽ തോട്ടത്തിൽ, സലീം സിയാംകണ്ടം, ഇക്ബാൽ തിരൂർ, ഇസ്മാഇൗൽ താനൂർ, ഫൈസൽ ഇടയൂർ, നിസാർ ഇടയൂർ, ഗഫൂർ ഇടയൂർ, സിദീഖ് വേങ്ങര, സഹദ് മഞ്ചേരി, ഫിറോസ് പള്ളിപ്പടി, ഇസ്മാഇൗൽ താനൂർ, സലാം മഞ്ചേരി എന്നിവർ നേതൃത്വം നൽകി. ഹനീഫ മുതുവല്ലൂർ ഖിറാഅത്ത് നിർവഹിച്ചു. ഇസ്ഹാഖ് താനൂർ സ്വാഗതവും സക്കീർ താഴെക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.