റിയാദ്: മുസ്ലിം ലീഗ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം റിയാദ് കെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഷുക്കൂർ വടക്കേമണ്ണ അധ്യക്ഷത വഹിച്ചു. പട്ടിക്കാട് ജാമിഅഃനൂരിയ അധ്യാപകൻ ളിയാഉദ്ദീൻ ഫൈസി പ്രാർഥനയും മുഖ്യപ്രഭാഷണവും നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ജില്ലാ ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, മണ്ഡലം ട്രഷറർ മുജീബ് പൂക്കോട്ടൂർ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യൻ സമകാലിക രാഷ്ട്രീയ വിഷയത്തിൽ പാനൽ ചർച്ചയും സംഘടിപ്പിച്ചു. ബഷീർ ഇരുമ്പുഴി, സത്താർ താമരത്ത്, ഷാഫി തുവ്വൂർ, റാഷിദ് വാഫി, അമീർ അലി പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു. ഷാഫി ചിറ്റത്തുപാറ ചർച്ചകൾ നിയന്ത്രിച്ചു. മലപ്പുറം മണ്ഡലത്തിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുവേണ്ടി വാർഷിക കൗൺസിലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
വാർഷിക പ്രവർത്തന റിപ്പോർട്ട് മണ്ഡലം ആക്ടിങ് സെക്രട്ടറി ജലീൽ പുൽപ്പറ്റയും വരവുചെലവ് കണക്കുകൾ മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി യൂനുസ് കൈതക്കോടനും അവതരിപ്പിച്ചു. വിവിധ കമ്മിറ്റികൾക്കുവേണ്ടി ഫാസിൽ അരിമ്പ്ര, അബ്ദുറഹ്മാൻ ആനക്കയം, സമദ് പുൽപ്പറ്റ, ഷാജിദ് മലപ്പുറം, സൈദലവി കോഡൂർ, അഷ്റഫ് പൂക്കോട്ടൂർ എന്നിവർ മണ്ഡലത്തിനകത്തെ പഞ്ചായത്ത്, മുൻസിപ്പൽ കമ്മിറ്റികളുടെ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മലപ്പുറം മണ്ഡലത്തിൽ നിന്ന് കെ.എം.സി.സി സെൻട്രൽ, ജില്ലാകമ്മിറ്റികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി.സി. അബ്ദുൽ മജീദ് (സെക്രട്ടറി, സെൻട്രൽ കമ്മിറ്റി), ഷാഫി ചിറ്റത്തുപാറ (ചെയർമാൻ, മലപ്പുറം ജില്ലാകമ്മിറ്റി), യൂനുസ് നാണത്ത് (സെക്രട്ടറി, മലപ്പുറം ജില്ലാകമ്മിറ്റി) എന്നിവർക്കുള്ള സ്വീകരണവും പരിപാടിയുടെ ഭാഗമായി നടന്നു. ഷൗക്കത്ത് പുൽപ്പറ്റ ഖിറാഅത്ത് നിർവഹിച്ചു. മണ്ഡലം സെക്രട്ടറി യൂനുസ് തോട്ടത്തിൽ സ്വാഗതവും വൈസ് പ്രസിഡൻറ് മുസമ്മിൽ കാളമ്പാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.