??????? ??????

മലപ്പുറം സ്വദേശി ബുറൈദയിൽ നിര്യാതനായി

ബുറൈദ: ഹൃദയാഘാതം മൂലം മലയാളി ബുറൈദയിൽ നിര്യാതനായി. മലപ്പുറം മോങ്ങം ഒളമതിൽ പരേതനായ നെച്ചിയൻ മുഹമ്മദ് മുസ്​ലിയാരുടെ മകൻ മോങ്ങം പുഞ്ചോല താമസിക്കുന്ന അബ്​ദുൽ മജീദ് (45) ആണ്​ മരിച്ചത്​. 12 വർഷമായി പ്രവാസിയായ ഇദ്ദേഹം ഏഴ്​ വർഷമായി ബുറൈദ അൽബുസറിലെ സ്വകാര്യ മരുന്ന് മൊത്ത വിതരണ കമ്പനിയിൽ ജീവനക്കാരനാണ്​. 

രാവിലെ ജോലിയിൽ ഏർപ്പെടുന്നതിനിടയിലാണ്​ ദേഹാസ്വാസ്ഥ്യമുണ്ടായത്​. സഹപ്രവർത്തകർ ശിഫ ബുറൈദ മെഡിക്കൽ സ​െൻററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം കിങ്​ ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിലാണ്​. ഭാര്യ: ശബ്ന. മക്കൾ: ശഹലാ ബാനു, മുൻതഹ, മുഹമ്മദ് സിയാദ്. 

നാട്ടിൽ പോയിവന്നത്​ ഒരു വർഷം മുമ്പാണ്​. ആഗസ്​റ്റിൽ നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം ബുറൈദയിൽ മറവുചെയ്യുമെന്ന്​ മരണവിവരമറിഞ്ഞ് ബുറൈദയിലെത്തിയ സഹോദരൻ അബ്​ദുസ്സലാം പറഞ്ഞു. നിയമനടപടി പൂർത്തിയാക്കാൻ ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ്ങ് ചെയർമാൻ ഫൈസൽ ആലത്തൂരിനൊപ്പം ബഷീർ വെള്ളില, നൗഷാദ് കോഴിക്കോട് എന്നിവർ സഹായത്തിനുണ്ട്​.

Tags:    
News Summary - malappuram native died in buraidah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.