റിയാദ്: റിയാദ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന പ്രസംഗ പരിശീലന ശിൽപശാല വെള്ളിയാഴ്ച ബത്ഹയിലെ ഡി പാലസ് ഹോട്ടലിൽ നടക്കും. പ്രാക്ടിക്കൽ സെഷനുകളും തിയറി ക്ലാസുകളും ഉൾപ്പെടുത്തിയാണ് ശിൽപശാല തയാറാക്കിയിരിക്കുന്നത്.
ഏതൊരാൾക്കും പരിശീലനത്തിലൂടെ കൈവരിക്കാൻ കഴിയുന്ന മേഖലയാണ് പ്രഭാഷണ കലയെന്ന് ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന നവാസ്, കൃഷ്ണകുമാർ, മൈമൂന അബ്ബാസ് എന്നിവർ പറഞ്ഞു. കൂടാതെ, ഗ്രൂപ് ആക്ടിവിറ്റികളും ഗെയിമുകളും ഉൾപ്പെടുന്ന രസകരമായ അനുഭവങ്ങളും ശിൽപശാലയുടെ ഭാഗമായിരിക്കും.
രാവിലെ ഒമ്പതിന് രജിസ്ട്രേഷനോടെയും പ്രഭാതഭക്ഷണത്തോടെയും പരിപാടി ആരംഭിക്കും. 10ന് ക്ലാസുകൾ തുടങ്ങും. വൈകുന്നേരം 5.30 വരെ ക്ലാസുകൾ തുടരും. ശിൽപശാലയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ, https://forms.gle/k8a8RYoHrKTkJTsQA എന്ന ഗൂഗ്ൾ ഫോം വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.