അൽഅഹ്സ: കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി. നവയുഗം സാംസ്കാരികവേദി അൽഅഹ്സ മേഖലയിലെ കൊളാബിയ യൂനിറ്റ് പ്രസിഡൻറ് തിരുവനന്തപുരം കുളപ്പട സ്വദേശി കാർത്തി കൃഷ്ണയിൽ സന്തോഷ് കുമാർ (46) ആണ് മരിച്ചത്. ദിവസങ്ങളായി ചികിത്സയിലായിരുന്നു.
അൽഅഹ്സയിലെ കൊളാബിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുമ്പ് കടുത്ത ശാരീകരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാലിൽ നീരുണ്ടാവുകയും വയറ് ക്രമാതീതമായി വീർക്കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ നവയുഗം ഭാരവാഹികളാണ് ആംബുലൻസ് സൗകര്യമൊരുക്കി പ്രമുഖ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് കലശലായ കരൾ രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞത്. തുടർന്ന് വിദഗ്ധ ചികിത്സക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രോഗം കലശലായി ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. 18 വർഷമായി സൗദിയിൽ പ്രവാസിയായ സന്തോഷ് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: കവിത. സ്കൂൾ വിദ്യാർഥികളായ ഒരു മകനും മകളും ഉണ്ട്. സന്തോഷിെൻറ അകാല നിര്യാണത്തിൽ നവയുഗം കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.
ഊർജസ്വലനും സാമൂഹിക പ്രതിബദ്ധതയുമുള്ള നല്ലൊരു നേതാവിനെയാണ് നവയുഗത്തിന് നഷ്ടമായതെന്ന് കേന്ദ്രകമ്മിറ്റി അനുശോചന പ്രമേയത്തിൽ പറഞ്ഞു. നവയുഗം അൽഅഹ്സ മേഖല പ്രസിഡൻറ് ഉണ്ണി മാധവത്തിെൻറ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ നിയമനടപടികൾ പൂർത്തിയായി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.