ന്യുമോണിയ ബാധിച്ച് മലപ്പുറം സ്വദേശി അസീറിൽ മരിച്ചു

ഖമീസ് ‌മുശൈത്ത്: മലപ്പുറം സ്വദേശി ന്യുമോണിയ ബാധിച്ച് അസീറിനടുത്ത് ഹറജയിൽ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി ഹനീഫ അഹമ്മദ് (60) ആണ് മരിച്ചത്. ന്യുമോണിയ മൂർച്ചിച്ചതിനെ തുടർന്ന് ശനിയാഴ്ച ഹറജ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

27 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ഹറജയിലെ ഒരു ഹോട്ടലിൽ സഹോദരൻ മുജീബിനൊപ്പം ജോലി ചെയ്ത് വരികയായിരുന്നു. അസീർ പ്രവാസി സംഘം ഹറജ യൂണിറ്റ് അംഗമായിരുന്നു. ഭാര്യ: ജസീന. മക്കൾ: ഹന്ന, ഹാദി. 

ഹറജ സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അസീറിൽ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി  അസീർ പ്രവാസി സംഘം പ്രവർത്തകരായ സുധീരൻ ചാവക്കാടും നൂറുദ്ധീൻ ചെങ്ങമനാടും രംഗത്തുണ്ട്.

Tags:    
News Summary - Malayali Death in Khamis Mushait -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.