മകളെ സന്ദർശിക്കാൻ സൗദിയിലെത്തിയ പിതാവ് മരിച്ചു; ആന്തരികാവയവങ്ങൾ ദാനം ചെയ്​തു

റിയാദ്​: സന്ദർശന വിസയിൽ റിയാദിന്​ സമീപം അൽഖർജിലുള്ള മകളുടെ അടുത്തെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം മേവള്ളൂർ വെള്ളൂർ ചാമക്കാലയിൽ വീട്ടിൽ തച്ചേത്തുപറമ്പിൽ വർക്കി ജോസ്​ (61) ആണ്​ മരിച്ചത്​.

അൽഖർജ്​ കിങ്​ ഖാലിദ്​ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സായ മകൾ പിങ്കിയുടെ അടുത്ത് എത്തിയതായിരുന്നു അദ്ദേഹം. നാല്​ മാസം മുമ്പാണ് സന്ദർശന വിസയിൽ വർക്കി ജോസ്​ എത്തിയത്​. 20 ദിവസം മുമ്പ്​ മസ്​തിഷ്​കാഘാതമുണ്ടായതിനെ തുടർന്ന്​ കിങ്​ ഖാലിദ്​ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ്​ അന്ത്യം സംഭവിച്ചത്​.

അദ്ദേഹത്തി​െൻറ കുടുംബത്തിന്റെ സമ്മതപ്രകാരം ആന്തരികാവയവങ്ങൾ ദാനം ചെയ്​തു. വൃക്ക, കരൾ, നേത്രപടലം എന്നിവയാണ്​ മറ്റ്​ രോഗികൾക്ക്​ മാറ്റിവെച്ചത്​.

നഴ്സായ മകൾ പിങ്കിയുടെ മാതൃകാപരമായ ഇടപെടലാണ് മൂന്ന്​ രോഗികൾക്ക്​​​ പുതുജീവൻ നൽകാനിടയാക്കിയത്​. പിങ്കി ത​െൻറ സഹോദരൻ ജിൻസ്​, മറ്റ്​ കുടുംബാംഗങ്ങൾ എന്നിവരുമായി ആലോചിച്ച്​ ഇതേ ആശുപത്രിയിൽ തന്നെ അവയവ ദാനം നടത്താനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട്​ നൽകുകയായിരുന്നു.. മേരിയാണ്​ വർക്കി ജോസി​െൻറ ഭാര്യ. മക്കൾ: പിങ്കി (അൽഖർജ്​), ജിൻസ്​ (നിയോം, തബൂക്ക്​). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Tags:    
News Summary - Malayali dies in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.