പനിയെ തുടർന്ന് പത്തനംതിട്ട സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: പനിയെ തുടർന്ന് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ജിദ്ദയിൽ മരിച്ചു. നാരങ്ങാനം സ്വദേശി തട്ടപ്ലാക്കൽ ഷംസുദ്ദീൻ (54) ആണ് മരിച്ചത്. 10 വര്ഷങ്ങളായി നജ്‌റാനിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. നാട്ടിൽ പോവുന്നതിനായി ജിദ്ദയിലെത്തിയതായിരുന്നു. പിതാവ്: ഹനീഫ മൗലവി, മാതാവ്: ആമിന ബീവി, ഭാര്യ: ബീന, മകൻ: ഷംനാദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും ജീവകാരുണ്യ പ്രവർത്തകൻ അലി തേക്കുതോടും പത്തനംതിട്ട ജില്ലാ സംഗമം പ്രവർത്തകരും രംഗത്തുണ്ട്.
Tags:    
News Summary - malayali obit news gulf malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.