റിയാദ്: മമ്പാട് കോളജിലെ പൂർവവിദ്യാർഥിയും മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാടിന് മമ്പാട് കോളജ് അലുമ്നി റിയാദ് ചാപ്റ്റർ സ്വീകരണം നൽകി. ഓരോരുത്തരുടെയും ജീവിതലക്ഷ്യം തിരിച്ചറിയുന്ന നിമിഷം മുതൽ അവരുടെ ജീവിതം ഏറെ ഭംഗിയുള്ളതാവുമെന്നും ലക്ഷ്യം തിരിച്ചറിയാൻ നമുക്കാവണമെന്നും സ്വീകരണ പരിപാടിയിൽ പ്രഫ. ഗോപിനാഥ് മുതുകാട് പറഞ്ഞു.
ഓർമകൾ ദൃഢമാക്കി സൂക്ഷിക്കാൻ കഴിഞ്ഞാൽ അത്രയും ധന്യമായ മറ്റൊന്നില്ലെന്നും കൂടിച്ചേരലുകളും വ്യത്യസ്ത പ്രതിസന്ധികളിൽ അകപ്പെടുന്നവരെ ചേർത്തുപിടിക്കലുമൊക്കെയാണ് അലുമ്നി കൂട്ടായ്മകളുടെ പ്രസക്തിയെന്നും മുതുകാട് അഭിപ്രായപ്പെട്ടു.
ബത്ഹ അപ്പോളോ ഡിമോറ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അലുമ്നി അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. മമ്പാട് കോളജ് അലുമ്നി റിയാദ് ചാപ്റ്റർ ട്രഷറർ സഫീർ തലാപ്പിൽ ആമുഖ പ്രസംഗം നടത്തി.
മുഖ്യരക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ, രക്ഷാധികാരികളായ റഫീഖ് കുപ്പനത്ത്, അബ്ദുൽഅസീസ് എടക്കര, പ്രസിഡന്റ് അമീർ പട്ടണത്ത്, സെക്രട്ടറി അബൂബക്കർ മഞ്ചേരി, ഹസീന മൻസൂർ, മൊയ്തീൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. എം.ടി. അർഷദ്, മൻസൂർ ബാബു നിലമ്പൂർ, ഉസ്മാൻ തെക്കൻ, റിയാസ് വണ്ടൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.