ജിദ്ദ: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ (എം.എഫ്.ഡബ്ല്യു.എ.ഐ) സൗദി അറേബ്യ സംഘടിപ്പിക്കുന്ന സൗദി ക്രിക്കറ്റ് ലീഗ് ടൂർണമെൻറിെൻറ പോസ്റ്റർ പ്രകാശനം ജിദ്ദയിൽ നടന്നു. അബ്ദുൽ മജീദ് നഹ, ഗായിക ആശാ ഷിജു എന്നിവർ പ്രകാശനം ചെയ്തു. ജിദ്ദയിലെ പ്രോഗ്രാം സംഘാടകരായ ഹസ്സൻ കൊണ്ടോട്ടി, യൂസുഫ് കോട്ട, ലാലു മീഡിയ ഡയറക്ടർ മുസ്തഫ കുന്നുംപുറം, സാംവ്ലോഗ്സ് ഷമീർ എന്നിവർ സംസാരിച്ചു. എം.എഫ്.എ.ഐ സൗദി ജിദ്ദ പ്രസിഡൻറ് ഗഫൂർ ചാലിൽ, സെക്രട്ടറി സിനോഫർ, ട്രഷറർ മെഹ്റൂഫ്, നുൻസാർ, നാഫി, നൗഷാദ് എടരിക്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
റിയാദിൽ നടക്കുന്ന സൗദി ക്രിക്കറ്റ് ലീഗ് ടൂർണമെൻറ് ട്വൻറി20 പ്രീമിയർ ലീഗ് ആയാണ് നടത്തുക. ഒമ്പത് ടീമുകളിലായി 117 കളിക്കാർ മത്സരത്തിൽ അണിനിരക്കും. മൂന്ന് പൂളുകളിയായി നടക്കുന്ന ടൂർണമെൻറിൽ ഓരോ പൂളിലും മൂന്ന് ടീമുകൾ വീതം ഉണ്ടായിരിക്കും. ഒരു ടീമിന് രണ്ടു ട്വൻറി20 കളികളാണ് ഉണ്ടാവുക. മൂന്ന് പൂളിൽനിന്ന് ടേബ്ൾ ടോപ്പർ സെമിയിൽ പ്രവേശിക്കും. നാലാമത്തെ ടീമിനെ സെമി ഫൈനൽ പോയൻറ് നോക്കി തിരഞ്ഞെടുക്കും. ലേലത്തിലൂടെ ഓരോ ടീമുകളുടെയും കളിക്കാരെ തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും. ടീം തിരഞ്ഞെടുക്കുന്ന ആളുകൾക്ക് അഞ്ചു കളിക്കാരെ ലേലത്തിനുമുമ്പ് നിലനിർത്താം. ബാക്കി എട്ടു കളിക്കാരെ ലേലംവിളിയിലൂടെ തിരഞ്ഞെടുക്കണം. ടീം തിരഞ്ഞെടുക്കാനും കളിക്കാർക്ക് രജിസ്റ്റർ ചെയ്യാനും 0556339415 (ഉസ്മാൻ), 0545771623 (അഭിലാഷ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.