ജി​ദ്ദ ന​വോ​ദ​യ ത്വാ​ഇ​ഫ് ഏ​രി​യ സ​മ്മേ​ള​നം ഷി​ബു തി​രു​വ​ന​ന്ത​പു​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റീ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണം -ന​വോ​ദ​യ

ത്വാ​ഇ​ഫ്: യാ​ത്ര​യു​ടെ 72 മ​ണി​ക്കൂ​ർ മു​മ്പ് എ​ടു​ത്ത ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി നാ​ട്ടി​ൽ അ​വ​ധി​ക്കു പോ​കു​ന്ന പ്ര​വാ​സി​ക​ൾ അ​വി​ടെ എ​ത്തി വീ​ണ്ടും ടെ​സ്റ്റി​ന് വി​ധേ​യ​മാ​യ​ശേ​ഷം നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വീ​ട്ടി​ലെ​ത്തി വീ​ണ്ടും ഏ​ഴു ദി​വ​സം നി​ർ​ബ​ന്ധി​ത ഹോം ​ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യ​ണം എ​ന്ന തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജി​ദ്ദ ന​വോ​ദ​യ ത്വാ​ഇ​ഫ് ഏ​രി​യ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ദ്ദ ന​വോ​ദ​യ 29-ാം കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ത്വാ​ഇ​ഫ് ഏ​രി​യ സ​മ്മേ​ള​നം ന​വോ​ദ​യ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ-​റെ​യി​ൽ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള യു.​ഡി.​എ​ഫ്, ബി.​ജെ.​പി നീ​ക്ക​ത്തി​നെ​തി​രെ സ​മ്മേ​ള​നം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​​ന്‍റെ മ​തേ​ത​ര അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ആ​ർ.​എ​സ്.​എ​സ്സും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ വാ​ദി​ക​ളും ന​ട​ത്തു​ന്ന ബോ​ധ​പൂ​ർ​വ ശ്ര​മ​ങ്ങ​ളെ കേ​ര​ള​ത്തി​​ന്‍റെ പൊ​തു​മ​ന​സ്സ് ചെ​റു​ത്തു തോ​ൽ​പി​ക്ക​ണ​മെ​ന്ന് ഷി​ബു തി​രു​വ​ന​ന്ത​പു​രം പ​റ​ഞ്ഞു. ഇ​ക്ബാ​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ന​വോ​ദ​യ സെ​ക്ര​ട്ട​റി ഫി​റോ​സ് മു​ഴു​പ്പി​ല​ങ്ങാ​ട് സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം അ​ബ്ദു​ള്ള മു​ല്ല​പ്പ​ള്ളി സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഉ​മ​ർ സ്വാ​ഗ​ത​വും ഹം​സ ന​ന്ദി​യും പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ൽ ത്വാ​ഇ​ഫ് ഏ​രി​യ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: ഇ​ഖ്‌​ബാ​ൽ (ര​ക്ഷാ​ധി​കാ​രി), യൂ​സ​ഫ്‌ വ​ല്ല​പ്പു​ഴ (പ്ര​സി.), സ​ജീ​വ​ൻ (സെ​ക്ര.), ഹം​സ (ട്ര​ഷ.), ന​ജ്മു​ദ്ദീ​ൻ (യു​വ​ജ​ന​വേ​ദി ക​ൺ.), ബ​ബീ​ഷ് (ജീ​വ​കാ​രു​ണ്യ ക​ൺ.).

Tags:    
News Summary - Mandatory quarantine should be re-examined by Central Government -Navodaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.