റിയാദ്: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) റിയാദ് ഘടകം വനിതകമ്മിറ്റി നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു. വൈകീട്ട് 7.30 മുതൽ റിയാദ് ബിലാദിയ റിസോർട്ടിൽ വിവിധ തരം മത്സരങ്ങളും കലാപരിപാടികളും കുട്ടികൾക്കായി ഒരുക്കിയിരുന്നു.
സലീം ചാലിയം പാട്ടുപാടിയും കഥകൾ പറഞ്ഞും കുട്ടികളെ ചിരിച്ചും ചിന്തിപ്പിച്ചും ക്ലാസ് നയിച്ചു. വനിതകമ്മിറ്റി പ്രസിഡൻറ് സമീറ ഷമീർ അധ്യക്ഷത വഹിച്ചു.
സ്നേഹവും സൗഹൃദവും കുട്ടികൾക്കിടയിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച ‘വണ്ടർ കിഡ്സ്’ ചിൽഡ്രൻസ് ക്ലബ് പ്രഖ്യാപനം പി.സി.ഡബ്ല്യു.എഫ് റിയാദ് കമ്മിറ്റി പ്രസിഡൻറ് അൻസാർ നൈതല്ലൂർ നിർവഹിച്ചു. ഭാരവാഹികളായ ഷഫ്ന മുഫാഷിർ, തെസ്നി ഉസ്മാൻ, റഷ സുഹൈൽ, നജുമുനിഷ നാസർ, മുഹ്സിന ഷംസീർ, റഷ റസാഖ്, അസ്മ ഖാദർ, ഷബ്ന ആഷിഫ്, സൽമ ഷഫീഖ്, സഫീറ ആഷിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചിൽഡ്രൻസ് ക്ലബ് ഭാരവാഹികളായി നജ്മുനിസ (ചീഫ് കോഓഡിനേറ്റർ), മുഹമ്മദ് ആമീൻ, ആയിഷ റബുല, അലൻ മുഹമ്മദ് (കോഓഡിനേറ്റേഴ്സ്), ലംഹ ലബീബ് (പ്രസിഡൻറ്), അഫ്റ ഫാത്തിമ (ജന. സെക്രട്ടറി), റസൽ അബ്ദുല്ല (ട്രഷറർ), ഫാത്തിമ സാദിയ, മുഹമ്മദ് സാക്കി (വൈസ് പ്രസി.മാർ), അഹമ്മദ് യാസിൻ, മുഹമ്മദ് അയ്മൻ (സെക്ര.മാർ) എന്നിവരെയും എക്സി.മെംബർമാരായി മുഹമ്മദ് ജസ്ലൻ, ലിയ സെയ്നബ്, ലുഹാൻ മെഹ്വിഷ്, മറിയം, അഹ്യാൻ, ഷയാൻ, മുബഷിർ, എമിൻ അയ്ബക് എന്നിവരെയും തിരഞ്ഞെടുത്തു.
ഷമീർ മേഘ, അസ്ലം കളക്കര, റസാഖ് പുറങ്, എം.എ. ഖാദർ, കെ.ടി. അബൂബക്കർ, ആഷിഫ് മുഹമ്മദ്, സുഹൈൽ മഖ്ധൂം, അഷ്കർ വി. സംറൂദ് എന്നിവർ സംസാരിച്ചു. സാബിറ ലബീബ് സ്വാഗതവും ലംഹ ലബീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.