റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഇന്ത്യയുടെ പ്രഥമ വനിത പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 37ാമത് രക്തസാക്ഷിത്വദിനം ആചരിച്ചു. സ്വജീവൻ നഷ്ടപ്പെടുമെന്ന് തോന്നിയിട്ടും അടിപതറാതെ സധൈര്യം മുന്നോട്ടുനീങ്ങിയ പെൺകരുത്തിെൻറ പ്രതീകമാണ് അവരെന്നും ഇന്ദിര ഗാന്ധിയെപ്പോലുള്ള നേതാക്കന്മാർ ഇല്ലാത്തതാണ് ഇന്ത്യ ഇന്ന് നേരിടുന്ന അപചയത്തിന് കാരണമെന്നും യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ശിഹാബ് കൊട്ടുകാട്, അസ്കർ കണ്ണൂർ, സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാട്കുന്ന്, ജില്ല പ്രസിഡൻറുമാരായ സുഗതൻ നൂറനാട്, സജീർ പൂന്തുറ, സുരേഷ് ശങ്കർ, എം.ടി. അർഷാദ്, അമീർ പട്ടണം, നാദിർഷ റഹ്മാൻ, റഫീഖ് പട്ടാമ്പി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നിഷാദ് ആലംകോട്, രാജു തൃശൂർ, റസാഖ് ചാവക്കാട് എന്നിവർ സംസാരിച്ചു.
ജോമോൻ മാവേലിക്കര ദേശഭക്തിഗാനം ആലപിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യഹ്യ കൊടുങ്ങല്ലൂർ സ്വാഗതവും മീഡിയ കൺവീനർ ഷഫീഖ് കിനാലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.