ജിദ്ദ: റമദാനിൽ മസ്ജിദുന്നബവിയിൽ സന്ദർശകർക്കായി ഒരുക്കിയ സേവനങ്ങൾ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനും ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയും പരിശോധിച്ചു.
മദീന മേയർ എൻജിനീയർ ഫഹദ് അൽബലിഹുഷി, മേഖല പൊലീസ് മേധാവി അബ്ദുറഹ്മാൻ അൽ മശ്ഹൻ, മേഖല അണ്ടർ സെക്രട്ടറി വുഹൈബ് ബിൻ മുഹമ്മദ് അൽസഹ്ലി എന്നിവരും സന്നിഹിതരായിരുന്നു. ഹറമിന് ചുറ്റും ഒരുക്കിയ സേവനങ്ങളും അടുത്തിടെ മുറ്റങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളും ഗവർണറും മന്ത്രിയും ചുറ്റിക്കണ്ടു. റമദാൻ മാസത്തിലെ പ്രവർത്തന പദ്ധതികൾ ഗവർണർക്ക് വിശദീകരിച്ചുകൊടുത്തു.
ഭരണകൂടത്തിന്റെ നിർദേശങ്ങൾ ഉൾക്കൊണ്ട് സന്ദർശകർക്ക് മികച്ച സേവനങ്ങൾ നൽകാൻ സാധ്യമായ ശ്രമങ്ങൾ നടത്തണമെന്നും ഹറമിലെത്തുന്നവർക്ക് നൽകുന്ന സേവനത്തിൽ അഭിമാനിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
റമദാൻ മാസത്തിലും ഉംറ സീസണിന്റെ ശേഷിക്കുന്ന കാലയളവിലും മദീനയിലേക്ക് വരുന്ന സന്ദർശകർക്ക് സേവനങ്ങൾ നൽകുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു. മസ്ജിദുന്നബവിയിലെ മുൻകരുതൽ നടപടികൾ ലഘൂകരിക്കുന്നതിനും ശേഷിക്കനുസരിച്ച് എല്ലാ സ്ഥലങ്ങളിലും സന്ദർശകളെ ഉൾക്കൊള്ളുന്നതിനും മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്.
മേഖലതലത്തിൽ ഹജ്ജ്, ഉംറ, സന്ദർശന സംവിധാനങ്ങളുടെ സേവനങ്ങൾക്ക് തുടർച്ചയായി നൽകുന്ന പിന്തുണക്ക് മേഖല ഗവർണർക്ക് ഹജ്ജ് ഉംറ മന്ത്രി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.