ജി​ദ്ദ​യി​ലെ ക​ണ്ണ​മം​ഗ​ലം മാ​സ് റി​ലീ​ഫ് സെ​ല്ലി​ന് കീ​ഴി​ലു​ള്ള പ്രി​യ​ദ​ർ​ശി​നി വ​നി​ത സ​ഹ​ക​ര​ണ

സം​ഘം ലോ​ഗോ പ്ര​കാ​ശ​നം ഡോ. ​വി​നീ​ത പി​ള്ള നി​ർ​വ​ഹി​ക്കു​ന്നു.

മാ​സ് റി​ലീ​ഫ് സെ​ൽ പ്രി​യ​ദ​ർ​ശി​നി വ​നി​ത സ​ഹ​ക​ര​ണ സം​ഘം പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും നിര്‍വ്വഹിച്ചു

 ജി​ദ്ദ: മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​ണ്ണ​മം​ഗ​ലം മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ഹ്മാ​ൻ സാ​ഹി​ബ്‌ റി​ലീ​ഫ് സെ​ല്ലി​ന്റെ (ക​ണ്ണ​മം​ഗ​ലം മാ​സ് റി​ലീ​ഫ് സെ​ൽ) കീ​ഴി​ൽ നൂ​റോ​ളം വ​നി​ത​ക​ൾ​ക്ക് ജോ​ലി​യും തൊ​ഴി​ൽ പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​കു​ന്ന സ്വ​പ്ന പ​ദ്ധ​തി​യാ​യ പ്രി​യ​ദ​ർ​ശി​നി വ​നി​ത സ​ഹ​ക​ര​ണ സം​ഘം പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ജി​ദ്ദ​യി​ൽ ന​ട​ന്നു. ഡോ. ​വി​നീ​ത പി​ള്ള ച​ട​ങ്ങി​ന്റെ ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന ക​ർ​മ​വും നി​ർ​വ​ഹി​ച്ചു.

ക​ണ്ണ​മം​ഗ​ലം മാ​സ് റി​ലീ​ഫ് സെ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​ജീ​ദ് ചേ​റൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​സ് റി​ലീ​ഫ് സെ​ൽ ചെ​യ​ർ​മാ​ൻ വി.​പി. കു​ഞ്ഞി മു​ഹ​മ്മ​ദ്‌ ഹാ​ജി സെ​ല്ലി​ന്റെ നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. 19 നി​ർ​ധ​ന​രാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹം, ര​ണ്ട് പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട്, ഒ​ട്ട​ന​വ​ധി രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ സ​ഹാ​യം, പ്ര​ള​യ ദു​രി​ത​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് സാ​ന്ത്വ​നം, കോ​വി​ഡ് രോ​ഗി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളി​ൽ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം, പ​ഠ​ന​ത്തി​ൽ മി​ക​ച്ചു നി​ൽ​ക്കു​ന്ന​വ​ർ​ക്ക് പ്രോ​ത്സാ​ഹ​നം, കു​ളം ന​ന്നാ​ക്ക​ൽ, കാ​ട് വെ​ട്ടി ന​ന്നാ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ മാ​സ് റി​ലീ​ഫ് സെ​ൽ ന​ട​ത്തി​യ​താ​യും വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മു​ൻ പ്ര​വാ​സി​യാ​യ, പാ​വ​പ്പെ​ട്ട സ​ഹോ​ദ​ര​ന്റെ കു​ടും​ബ​ത്തി​ന് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്റെ പ​ണി പു​രോ​ഗി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ. ​കു​ഞ്ഞി മൊ​യ്‌​തീ​ൻ പു​തി​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ നേ​താ​ക്ക​ളാ​യ വി.​പി. കു​ഞ്ഞി മു​ഹ​മ്മ​ദ്‌ ഹാ​ജി​ക്ക് ആ​ലു​ങ്ങ​ൽ റ​സാ​ക്കും കെ. ​കു​ഞ്ഞി മൊ​യ്‌​തീ​ന് കെ.​സി ശ​രീ​ഫും ഉ​ണ്ണീ​ൻ ഹാ​ജി ക​ല്ലാ​ക്ക​ന് എ.​കെ. ഹം​സ​യും സാ​ദി​ഖ​ലി കോ​യി​സ്സ​ന് പി.​എ. കു​ഞ്ഞാ​വ​യും വി.​പി. അ​ബ്ദു​ള്ള കു​ട്ടി​ക്ക് മു​നീ​ർ കി​ളി​ന​ക്കോ​ടും കോ​യ ഹാ​ജി മൂ​ന്നി​യൂ​രി​ന് എ.​പി. യാ​സ​ർ നാ​യി​ഫും ഷാ​ൾ അ​ണി​യി​ച്ചു. ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹു​സൈ​ൻ ചു​ള്ളി​യോ​ടി​നെ വി.​പി. കു​ഞ്ഞി മു​ഹ​മ്മ​ദ്‌ ഹാ​ജി​യും ഒ.​ഐ.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​സ​ർ കോ​ഴി​ത്തൊ​ടി​യെ കെ. ​കു​ഞ്ഞി മൊ​യ്‌​തീ​നും ആ​ദ​രി​ച്ചു. കെ.​ടി.​എ. മു​നീ​ർ, പി.​എം. മാ​യി​ൻ​കു​ട്ടി, ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം, സി.​എം. അ​ഹ​മ്മ​ദ്, ബീ​രാ​ൻ കു​ട്ടി കോ​യി​സ്സ​ൻ, നൗ​ഷാ​ദ് ചേ​റൂ​ർ, ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, അ​ഷ്‌​റ​ഫ്‌ ചു​ക്ക​ൻ, ബാ​വ പേ​ങ്ങാ​ട​ൻ, ഉ​മ​ർ മ​ങ്ക​ട തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മും​താ​സ് അ​ബ്ദു​റ​ഹി​മാ​ൻ, ബ​ഷീ​ർ താ​മ​ര​ശ്ശേ​രി, മു​ഹ​മ്മ​ദ്‌ കു​ട്ടി അ​രി​മ്പ്ര, റ​ഹീം കാ​ക്കൂ​ർ, യൂ​സു​ഫ് ക​രു​ളാ​യി, സ​ജീ​ർ ആ​ല​പ്പു​ഴ, മു​ബാ​റ​ക് വാ​ഴ​ക്കാ​ട്, സി​മി അ​ബ്ദു​ൽ ഖാ​ദ​ർ, ഫാ​ത്തി​മ ഫ​ർ​ഹ, റാ​ഫി ആ​ലു​വ, ഷാ​ജി കൊ​ല്ലം, ഫാ​ത്തി​മ അ​ബ്ദു​ൽ ഖാ​ദ​ർ, മു​ഹ​മ്മ​ദ്‌ ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ ഗാ​നം ആ​ല​പി​ച്ചു.

ഇ​ല്യാ​സ് ക​ണ്ണ​മം​ഗ​ലം സ്വാ​ഗ​ത​വും അ​ഫ്സ​ൽ പു​ളി​യാ​ളി ന​ന്ദി​യും പ​റ​ഞ്ഞു. പ്രി​യ​ദ​ർ​ശി​നി വ​നി​ത സ​ഹ​ക​ര​ണ സം​ഘം പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ 20 വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ലും നൂ​റോ​ളം പേ​ർ​ക്ക് തൊ​ഴി​ൽ (ത​യ്യ​ൽ പ​രി​ശീ​ല​നം) പ​രി​ശീ​ല​ന​വും ല​ഭി​ക്കും. സ​ഹ​ക​ര​ണ വ​കു​പ്പി​ന് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് കൊ​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ്, തൊ​ഴി​ൽ സു​ര​ക്ഷ, പ്രോ​വി​ഡ​ന്റ് ഫ​ണ്ട്‌, ഫാ​മി​ലി ബെ​നി​ഫി​റ്റ് സ്കീം, ​മൈ​ക്രോ ഫി​നാ​ൻ​സ് പ​ദ്ധ​തി എ​ന്നി​വ പ​ദ്ധ​തി​ക്ക്‌ കീ​ഴി​ൽ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു. നൂ​റോ​ളം വ​നി​ത​ക​ൾ​ക്ക് പ്ര​ത്യ​ക്ഷ​മാ​യും അ​മ്പ​തോ​ളം ആ​ളു​ക​ൾ​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ൽ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Mass Relief Cell Priyadarshini Vanita Sahakarana Sangh Announcement Logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.