ജിദ്ദ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട

ജിദ്ദ: സൗദി അറേബ്യയിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി.ജിദ്ദ തുറമുഖത്താണ് വൻ മയക്കുമരുന്ന് വേട്ട.വിദേശത്തുനിന്ന് ജിദ്ദ തുറമുഖം വഴി എത്തിച്ച ലോറിയിൽ ഒളിപ്പിച്ച നിലയിൽ 32,50,000 ലഹരി ഗുളികകൾ സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി കണ്ടെത്തി.

ആധുനിക സാങ്കേതിക വിദ്യകളും പൊലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ലോറിയിലുണ്ടാക്കിയ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതെന്ന് സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.

Tags:    
News Summary - Massive drug bust at Jeddah port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.