റിയാദ്: കണ്ണൂർ ജില്ല കെ.എം.സി.സി റിയാദ് ധർമ്മടം മണ്ഡലം കമ്മിറ്റി ‘തസ്വീദ് കാമ്പയിനു’മായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളെയും ഉൾപ്പെടുത്തി നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ മട്ടന്നൂർ മണ്ഡലം ചാമ്പ്യന്മാരും ധർമ്മടം മണ്ഡലം റണ്ണറപ്പ് ട്രോഫിയും കരസ്ഥമാക്കി. റിയാദ് സുലൈ ടെക്സാ ഫ്ലഡ് ലിറ്റ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ കണ്ണൂരിലെ 10 ടീമുകൾ പങ്കെടുത്തു.
മത്സരത്തിന്റെ ഉദ്ഘാടനം റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ നിർവഹിച്ചു. ജേതാക്കൾക്കുള്ള ട്രോഫി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ് സമ്മാനിച്ചു. റണ്ണറപ്പ് ട്രോഫി കണ്ണൂർ ജില്ല പ്രസിഡൻറ് അൻവർ വാരം, സെക്രട്ടറി മുക്താർ എന്നിവർ ചേർന്ന് കൈമാറി.
പരിപാടിയിൽ ഇഗ്നൈറ്റ് സീസൺ ഫോർ ലോഗോ പ്രകാശനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷുഹൈബിന് നൽകി വി.കെ. മുഹമ്മദ് നിർവഹിച്ചു.
മുഖ്യ സ്പോൺസർമാരായ യു.പി.സി, വെസ്റ്റേൺ യൂനിയൻ എന്നിവർക്കുള്ള ഉപഹാരം മണ്ഡലം ഭാവാഹികളായ കബീർ, നജീബ്, ഹാഷിം എന്നിവർ കൈമാറി. കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു.
നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി, എൻ.സി. മുഹമ്മദ്, സ്പോൺസർമാരായ മുസ്തഫ കവ്വായി, യു.പി.സി. അഷ്റഫ്, കെൻസാ മാനേജർ അഹമ്മദ് എന്നിവർ സംസാരിച്ചു. സംഘടകസമിതി അംഗങ്ങളായ അബ്ദുറഹ്മാൻ, ഹാഷിം, റഫീഖ് കല്ലായി, സഈദ്, സഹീർ, റഈസ് എന്നിവർ ഗ്രൗണ്ട് നിയന്ത്രിച്ചു. സാബിത് വേങ്ങാട് സ്വാഗതവും നിഷാദ് പൊതുവച്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.