ജിദ്ദ: ഫോർമുല വൺ സൗദി ഗ്രാൻറ് പ്രിക്സ് 2022 മത്സരത്തിൽ ഹോളണ്ട് താരം മാക്സ് വെർസ്റ്റാപ്പന് കീരിടം. ഞായാറാഴ്ച രാത്രി നടന്ന അവസാന റൗണ്ട് മത്സരത്തിൽ ഫെരാരി ഡ്രൈവർ ചാൾസ് ലെക്ലർക്കുമായുള്ള ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ഹോളണ്ട് റെഡ്ബുൾ താരം മാക്സ് വെർസ്റ്റാപ്പൻ കിരീടം ചൂടിയത്.ഫോർമുല വണ്ണിൽ വെർസ്റ്റാപ്പന്റെ 21-ാം വിജയമാണിത്.
റെഡ്ബുള്ളിന്റെ സെർജിയോ പെരസിനെ പിന്തള്ളി ഫെരാരിയുടെ കാർലോസ് സൈൻസിനാണ് മൂന്നാം സ്ഥാനം. വെർസ്റ്റാപനും ഫെരാരി ഡ്രൈവറായ ചാൾസ് ലെക്ലർക്കും തമ്മിലുള്ള കടുത്ത മത്സരത്തിനാണ് ജിദ്ദ കോർണിഷിലെ ഫോർമുല വൺ ട്രാക്ക് സാക്ഷ്യം വഹിച്ചത്. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ അവസാനഘട്ട മത്സരം കാണാൻ സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് മൂന്ന് ദിവസം നീണ്ടു നിന്ന കാറോട്ട മത്സരത്തിന്റെ ആദ്യ പരീക്ഷണ ഓട്ടം ആരംഭിച്ചത്. 10 ടീമുകളെ പ്രതിനിധീകരിച്ച് 20 ഡ്രൈവർമാരാണ് മത്സരത്തിൽ പങ്കെടുത്തത്. ഞായറാഴ്ച രാത്രി എട്ടര മണിക്ക് ആരംഭിച്ച ഫൈനൽ റൗണ്ട് മത്സരം കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്വദേശികളും വിദേശികളുമടക്കം നിരവധിയാളുകൾ ജിദ്ദ കോർണിഷിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.