ദമ്മാം: ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം എന്നത് ഇനിയും നിർവചിക്കപ്പെടാത്ത ഒന്നാണെന്ന് മാധ്യമ പ്രവർത്തകയും ചമേലി ദേവി ജയിൻ പുരസ്കാര ജോതാവുമായ കെ.കെ. ഷാഹിന. ഭരണഘടനയിൽ അതിനിയും ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ സാധാരണ പൗരന്മാരുടെ അവകാശങ്ങൾക്കപ്പുറം മാധ്യമങ്ങൾക്കോ മാധ്യമ പ്രവർത്തകർക്കോ ഒരു അവകാശവുമില്ലെന്നും അവർ വ്യക്തമാക്കി. ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച 'മാധ്യമങ്ങൾ നേരും നുണയും' എന്ന വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഷാഹിന. വിവിധ താൽപര്യങ്ങൾ സംരക്ഷിക്കുന്ന വ്യവസായമായി മാധ്യമങ്ങൾ മാറിയതോടെ പക്ഷം ചേർന്ന നുണകൾ പ്രചരിപ്പിക്കുന്നവരായി മാധ്യമങ്ങൾ മാറിക്കഴിഞ്ഞു. ഇതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ കഴിയാതെ പലപ്പോഴും മാധ്യമ പ്രവർത്തകർ നിസ്സഹായരാകാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മീഡിയവൺ ജി.സി.സി ബ്യൂറോ ചീഫ് എം.സി.എ. നാസർ വെബിനാർ ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകർക്ക് നിലപാടുകൾ ഇല്ലാതെ പോകുന്നതാണ് ഈ മേഖലയിലെ ഏറ്റവും വലിയ മൂല്യശോഷണമെന്ന് അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്നവരെ അപരവത്കരിക്കുന്നതും പ്രത്യേക മുദ്രചാർത്തിക്കൊടുക്കുന്നതുമൊക്കെ മാധ്യമങ്ങൾ ഭരണപക്ഷം ചേരുന്നതിെൻറ തെളിവുകളാെണന്നും അദ്ദേഹം പറഞ്ഞു. ശ്രോതാക്കളുടെ സംശങ്ങൾക്ക് ഷാഹിന മറുപടി പറഞ്ഞു. മീഡിയാ ഫോറം പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു.
റിയാദ് ഇന്ത്യൻ മീഡിയാ ഫോറം രക്ഷാധികാരി അഷറഫ് വേങ്ങാട് സംസാരിച്ചു. ജനറൽ കെക്രട്ടറി സിറാജുദ്ദീൻ സ്വാഗതവും ട്രഷറർ മുജീബ് കളത്തിൽ നന്ദിയും പറഞ്ഞു. മീനു അനൂപ് പ്രാർഥനാഗാനം ആലപിച്ചു. പി.ടി. അലവി, സുൈബർ ഉദിനുർ, അഷറഫ് ആളത്, നൗഷാദ് ഇരിക്കുർ, വിഷ്ണുനാദ് ഇളമ്പിലാശ്ശേരി, സിറാജ്, ലുഖ്മാൻ വിലന്തൂർ, ചെറിയാൻ കിടങ്ങന്നുർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.