ജിദ്ദ: മീഡിയവൺ ചാനലിന് യൂട്യൂബിൽ 50 ലക്ഷം വരിക്കാരെന്ന നേട്ടം കൈവരിച്ചതിന്റെ ഭാഗമായി ജിദ്ദയിൽ ആഘോഷം സംഘടിപ്പിച്ചു. ജിദ്ദ ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ കേക്ക് മുറിച്ചു മധുരം പങ്കിട്ടുകൊണ്ടായിരുന്നു മീഡിയവൺ യൂട്യൂബിൽ കൈവരിച്ച 50 ലക്ഷം സബ്സ്ക്രൈബ് എന്ന നേട്ടം ആഘോഷിച്ചത്. 40 ലക്ഷം സബ്സ്ക്രൈബേഴ്സ് എന്നതിൽനിന്ന് ഒരു വർഷംകൊണ്ട് 10 ലക്ഷം പേർ മീഡിയവണിനെ പിന്തുടരാൻ തുടങ്ങിയത് ഏറെ മധുരം നൽകുന്ന അനുഭവമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മീഡിയവൺ സൗദി ഓപറേഷൻസ് മാനേജർ സി.എച്ച്. റാഷിദ്, ജിദ്ദ പ്രോവിൻസ് രക്ഷാധികാരി നജ്മുദ്ദീൻ അമ്പലങ്ങാടൻ, കോഓഡിനേഷൻ കമ്മിറ്റി കൺവീനർ സി.എച്ച്. ബഷീർ, സെക്രട്ടറി സാബിത് സലിം, ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ, എം.പി. അഷ്റഫ്, സഫറുല്ല മുല്ലോളി, ഇസ്മായിൽ കല്ലായി, കെ.എം. അബ്ദുറഹീം, മുഹമ്മദ് ബാവ, എം.വി. അബ്ദുൽ റസാഖ്, അബ്ദുൽ മുനീർ, ഇ.കെ. നൗഷാദ്, തമീം അബ്ദുല്ല, അബ്ദുൽ റഷീദ് എടവനക്കാട്, ആലുങ്ങൽ ചെറിയ മുഹമ്മദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.