റിയാദ്: ആഗോള മലയാളി വിദ്യാർഥികളുടെ അറിവുത്സവമായ മീഡിയ വൺ ലിറ്റിൽ സ്കോളർ മത്സരം രണ്ടാംഘട്ടത്തിലെ സൗദിയിൽ നിന്നുള്ള വിജയികളെ പ്രഖ്യാപിച്ചു. റിയാദിലെ മോഡേൺ ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥി മുഹമ്മദ് ഇബ്രാഹിം, ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ഫറ ഫൈസൽ (സീനിയർ), യാര ഇൻറർനാഷനൽ സ്കൂളിലെ അബ്ദുല്ല ബാസിത്, അബിഷ തൂമ്പത്ത്, നഹില മുഹമ്മദ് റാഫി (ജൂനിയർ), അൽ യാസ്മിൻ സ്കൂളിലെ ഫാദി അമീൻ, സയ്യാൻ മുസ്തഫ പൂക്കോത്ത്, ഐ.ഐ.പി.എസിലെ മുഹമ്മദ് അർമാൻ അലി (സബ് ജൂനിയർ) എന്നിവരാണ് സെൻട്രൽ പ്രൊവിൻസിൽനിന്ന് വിജയിച്ചത്.
മുഹമ്മദ് ഇബ്രാഹിം, ഫറ ഫൈസൽ (സീനിയർ), അബ്ദുൽ ബാസിത് (ജൂനിയർ), ഫാദിൽ അമീൻ (സബ് ജൂനിയർ) എന്നിവരാണ് മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാൻ അർഹത നേടിയത്.
ഈസ്റ്റേൺ പ്രൊവിൻസിൽ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ നഷ്വ മൈലാട്ടി, മുഹമ്മദ് നബീൽ, അൽമുന സ്കൂളിലെ ഫാത്തിമ നവാബ് എന്നിവർ സീനിയർ വിഭാഗത്തിലും ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ ഹാനി ഹംദാൻ, സക്കി സിറാജ്, മനൽ ആമിന എന്നിവർ ജൂനിയർ വിഭാഗത്തിലും ഇന്ത്യൻ സ്കൂളിലെ സാത്വിക് ചരൺ, അൽകൊസാമ സ്കൂളിലെ മുഹമ്മദ് സയീം, അലിഷ്ബാ റഹീം (ഇന്ത്യൻ സ്കൂൾ) സബ് ജൂനിയർ വിഭാഗത്തിലും വിജയികളായി.
നഷ്വ മൈലാട്ടി, മുഹമ്മദ് നബീൽ (സീനിയർ), ഹാനി ഹംദാൻ (ജൂനിയർ), സാത്വിക് ചരൺ (സബ് ജൂനിയർ) എന്നിവരാണ് മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാൻ യോഗ്യത നേടിയത്. വെസ്റ്റേൺ പ്രൊവിൻസിലെ ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ബിലാൽ കൂവപ്ര, റയ സഫീൻ, ലന അഡ്വാൻസ്ഡ് സ്കൂളിലെ ഹൈസം ഹലീൽ എന്നിവർ സീനിയർ വിഭാഗത്തിലും അൽ ജുനൂബ് സ്കൂളിലെ ജോവൽ തോമസ് ഷിബു, ഇന്ത്യൻ സ്കൂളിലെ ലാമിയ നഫീസത്ത്, ആയിഷ, സജ സിറാജ് എന്നിവർ ജൂനിയർ തലത്തിലും എജുനെറ്റ് ജീസാൻ സ്കൂൾ വിദ്യാർഥി ഫാത്തിമ ഇസ്മാഈൽ, അൽ വുറൂദ് സ്കൂളിലെ സൽവ മൈമൂൻ, അൽ മനാറിലെ അസ്വാ ഫാത്തിമ എന്നിവർ സബ് ജൂനിയർ വിഭാഗത്തിലും വിജയം കൈവരിച്ചു. മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയത് ബിലാൽ കൂവപ്ര, റയ സഫീൻ (സീനിയർ), ജോവൽ തോമസ് ഷിബു (ജൂനിയർ), ഫാത്തിമ ഇസ്മാഈൽ (സബ് ജൂനിയർ) എന്നിവരാണ്. രണ്ടാം റൗണ്ടിലെ വിജയികൾക്കുള്ള മീഡിയ വൺ ഉപഹാരങ്ങൾ പ്രൊവിൻസ് തലത്തിൽ വിതരണം ചെയ്യുമെന്നും മൂന്നാം റൗണ്ട് മത്സരങ്ങൾ ഏപ്രിലിൽ നടക്കുമെന്നും ലിറ്റിൽ സ്കോളർ കെ.എസ്.എ ജനറൽ കൺവീനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.