ജിദ്ദ: മീഡിയ വൺ, മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മയിൽ നടത്തുന്ന ലിറ്റിൽ സ്കോളർ വിജ്ഞാന മത്സരത്തിന്റെ ജിദ്ദ നോർത്ത് സോൺ രജിസ്ട്രേഷൻ ഉദ്ഘാടനം ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ നിർവഹിച്ചു. മൂന്ന് മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്ന മലയാളികളായ വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമെന്ന് മലർവാടി രക്ഷാധികാരി സി.എച്ച്. ബഷീർ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുമെന്നും വിവിധ സമ്മാനങ്ങൾക്ക് പുറമെ മീഡിയവൺ ന്യൂസ് ചാനൽ സംപ്രേഷണം നടത്തുന്ന ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ വിജയികളാകുന്നവർക്ക് 12 ലക്ഷം രൂപയുടെ സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ https://littlescholar.mediaoneonline.com ലിങ്ക് വഴി നവംബർ 20ന് മുമ്പ് പേര് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ബഷീർ ചുള്ളിയൻ, മുനീർ ഇബ്രാഹിം, ഇ.കെ. നൗഷാദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.