മക്ക: ആഗോള മലയാളി വിദ്യാർഥികൾക്കായി മീഡിയവൺ-മലർവാടി-ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ പ്രശ്നോത്തരി മത്സരങ്ങളുടെ മക്ക തല രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. മക്ക തനിമ സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി അബ്ദുൽ ഹക്കീം ആലപ്പി ഉദ്ഘാടനം നിർവഹിച്ചു. കോഓഡിനേറ്റർ സഫീർ അലി മത്സരത്തെക്കുറിച്ച് വിശദീകരിച്ചു. മക്കയിലെയും ത്വഇഫിലെയും നൂറുകണക്കിന് വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. ഡിസംബർ രണ്ടിന് രാവിലെയാണ് ആദ്യ മത്സരം. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന മത്സരത്തിൽ ആദ്യ റൗണ്ട് വിജയികളാകുന്നവർ പ്രൊവിൻസ് തല മത്സരത്തിലേക്ക് യോഗ്യത നേടും.
സൗദിതലത്തിൽ വിജയിക്കുന്നവർക്കാണ് മീഡിയവൺ ഫ്ലോറിൽ നടക്കുന്ന ഗ്രാൻഡ്ഫിനാലേയിൽ പങ്കെടുക്കാൻ അവസരം. https://littlescholar.mediaoneonline.com ലിങ്കിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് മത്സരിക്കാൻ അവസരം. നവംബർ 20ന് രജിസ്ട്രേഷൻ അവസാനിക്കും. മക്കയിലെ രജിസ്ട്രേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 0506061059 എന്ന നമ്പറിൽ ബന്ധപ്പെടാം. ഉദ്ഘാടന പരിപാടിയിൽ അനീസ് റഹ്മാൻ, മനാഫ്, മെഹബൂബ്, ഷെഫീഖ് പട്ടാമ്പി, മുന അനീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.