യാംബു: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ മീഡിയ വൺ ചാനൽ, യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മീഡിയവൺ സൂപ്പർകപ്പ് 2024’ ഫുട്ബാൾ ടൂർണമെന്റ് ഏപ്രിൽ 18ന് തുടങ്ങും. യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ഫൈനൽ ഏപ്രിൽ 19നായിരിക്കും.
യാംബുവിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖരായ എട്ടു ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിന്റെ ഫിക്സ്ചർ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂൾ ബോയ്സ് സെക്ഷൻ ഓഡിറ്റോറിയത്തിൽ വർണാഭ പരിപാടികളോടെ നടന്നു.
യാംബുവിലെ വിവിധ സ്ഥാപനങ്ങളുടെയും ഫുട്ബാൾ ക്ലബുകളുടെയും പ്രതിനിധികൾ ചേർന്ന് ഫിക്സ്ചർ പ്രകാശനവും മീഡിയ വൺ യാംബു റിപ്പോർട്ടർ നിയാസ് യൂസുഫും എച്ച്.എം.ആർ കമ്പനി പ്രതിനിധിയും ചേർന്ന് ട്രോഫി ലോഞ്ചിങ്ങും നിർവഹിച്ചു.
യാംബുവിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ നേതാക്കളും ഇന്റർനാഷനൽ സ്കൂൾ പ്രതിനിധികളും ഫുട്ബാൾ ക്ലബ് പ്രതിനിധികളും രാഷ്ട്രീയ സംസ്കാരിക സംഘടന നേതാക്കളും ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ഷബീർ ഹസ്സൻ, അബ്ദുൽ കരീം പുഴക്കാട്ടിരി (വൈ.ഐ.എഫ്.എ), നാസർ നടുവിൽ (കെ.എം.സി.സി), വിനയൻ പാലത്തിങ്ങൽ (നവോദയ), സിദ്ദീഖുൽ അക്ബർ (ഒ.ഐ.സി.സി), ഷൗക്കത്ത് എടക്കര (പ്രവാസി വെൽഫെയർ), ഷാജി കാപ്പിൽ, സയ്യിദ് യൂനുസ് (അൽ മനാർ ഇന്റർനാഷനൽ സ്കൂൾ), സയ്യിദ് അസ്മത്തുല്ല നവാസ് (റദ്വ ഇന്റർനാഷനൽ സ്കൂൾ), സലിം വേങ്ങര (വൈ.എം.എ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), കെ.പി.എ. കരീം താമരശ്ശേരി, മുസ്തഫ മൊറയൂർ, സിറാജ് മുസ്ലിയാരകത്ത് (സി.സി.ഡബ്ല്യു.എ) എന്നിവർ ആശംസ പ്രസംഗം നടത്തി. മുഹമ്മദ് യാഷിഖ് തിരൂർ പരിപാടിയുടെ അവതാരകനായിരുന്നു. നിയാസ് യൂസുഫ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ തൗഫീഖ് മമ്പാട് നന്ദി പറഞ്ഞു. ഫുട്ബാൾ കമ്മിറ്റി അംഗങ്ങളായ സഫീൽ കടന്നമണ്ണ, സാബിത് മഞ്ചേരി, അബ്ബാസ് എടക്കര, ഇൽയാസ് വേങ്ങൂർ, നസീഫ് മാറഞ്ചേരി, ഫൈസൽ കോയമ്പത്തൂർ, മുനീർ കോഴിക്കോട്, നാസർ തൊടുപുഴ, അബ്ദുൽ വഹാബ് തങ്ങൾ പിണങ്ങോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
യാംബുവിലെ എച്ച്.എം.ആർ കമ്പനി മുഖ്യ പ്രായോജകരായി എത്തുന്ന മത്സരങ്ങൾക്ക് ആവേശപൂർവം കാത്തിരിക്കുകയാണ് യാംബുവിലെ മലയാളി സമൂഹം.
യാംബുവിലെ മലയാളികൾക്ക് സുപരിചിതമായ റദ്വ സ്റ്റേഡിയമാണ് ആവേശ്വോജ്ജ്വല മത്സരങ്ങൾക്ക് കളമൊരുങ്ങുന്നത്.
റോയൽ പ്ലാസ, അറബ് ഡ്രീംസ്, ബിൻ ഖമീസ്, റീം അൽ ഔല, സമാ മെഡിക്കൽ, ക്ലിയർ വിഷൻ, ഫോർമുല അറേബ്യ, അറാട്കോ, ന്യൂ ഇനീഷ്യേറ്റിവ്, ജീ മാർട്ട് തുടങ്ങി യാംബുവിലെ പ്രമുഖ സ്ഥാപനങ്ങളും യാംബുവിൽ നടക്കുന്ന മീഡിയവണ്ണിന്റെ പ്രഥമ സൂപ്പർ കപ്പ് മത്സരത്തിൽ സഹകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.