അബഹ: മീഡിയവൺ ചാനൽ സംഘടിപ്പിക്കുന്ന സൂപ്പർകപ്പ് ഫുട്ബാൾ ടൂർണമെന്റ് ഈ മാസം 23ന് വെള്ളിയാഴ്ച ഖമീസ് മുശൈത്തിൽ നടക്കും. ഖമീസ് മുശൈത്ത് നാദി ദമക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് മത്സരങ്ങൾ ആരംഭിക്കും.
കഴിഞ്ഞ ദിവസം ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ടീം മീറ്റിങ്ങിലും ഫിക്സ്ചർ നറുക്കെടുപ്പിലും യാസ് ബിഷ, സൺപാക്ക് ഫാൽക്കൺ എഫ്.സി, ലയൺസ് എഫ്.സി ഖമീസ്, ലൈഫ് ടൈം വാച്ച് മെട്രോ ഖമീസ്, ഫസ്സ വാട്ടർ വാർസോൺ ഖമീസ്, സനയ പ്രവാസി എന്നീ ആറ് ടീമുകളുടെ പ്രധിനിധികൾ പങ്കെടുത്തു.
ആദ്യ മത്സരത്തിൽ മൊട്രോ എഫ്.സിയും വാർസോൺ എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ ഫാൽക്കൺ എഫ്.സിയും യാസ് ബീഷയും പോരാടും. ആദ്യ മത്സരത്തിലെ വിജയികൾ ലയൻസ് എഫ്.സിയുമായി ആദ്യ സെമിയും രണ്ടാം മത്സരവിജയികൾ സനയ പ്രവാസിയുമായി രണ്ടാം സെമിയിലും പോരാടും. വിജയികൾക്കുള്ള ട്രോഫി പ്രകാശനം മീഡിയവൺ സൂപ്പർകപ്പ് സ്പോൺസർമാരായ ഷിഫ അൽ ഖമീസ് പോളിക്ലിനിക്ക് അഡ്മിൻ മാനേജർ ജലീൽ കാവനൂർ, പ്രൈം മക്കാത്തി ഏരിയ മനേജർ അജ്മൽ എന്നിവർ നടത്തി. സാമൂഹിക പ്രവർത്തകൻ ഹനീഫ് മഞ്ചേശ്വരം ആശംസ നേർന്നു സംസാരിച്ചു. താജ് സ്റ്റോർ മാനേജർ ഷംസു, ചോയിസ് ഗ്രൂപ് ഉടമ ബാവ, വെബ്വേൾഡ് മനേജർ റിയാസ് ബാബു എന്നിവർ പങ്കെടുത്തു. മീഡിയവൺ അസീർ മേഖല റിപ്പോർട്ടർ മുജീബ് ചടയമംഗലം സ്വാഗതം പറഞ്ഞു. സാബിത്ത് പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.