റിയാദ്: ചാക്കോച്ചൻ ലവേഴ്സ് ആൻഡ് ഫ്രൻഡ്സ് അസോസിയേഷനും ന്യൂ സനാഇയ്യ ലൈഫ് കെയർ മെഡിക്കൽ കോംപ്ലക്സും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അഞ്ച് ദിവസം നീണ്ട സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ ശിഹാബ് കോട്ടുക്കാട് അധ്യക്ഷത വഹിച്ചു.
ക്ലിനിക്ക് സി.ഇ.ഒ യൂസഫ് അബ്ദുല്ല അൽ ജബ്രീൻ, അലക്സ് കൊട്ടാരക്കര, മുജീബ് കായംകുളം, വിനോദ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. കൂടാതെ നിരവധി സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിലെ മെഡിക്കൽ പ്രഫഷനലുകൾ പങ്കെടുത്തു. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, ഇ.സി.ജി എന്നിവയാണ് സൗജന്യമായി ചെയ്യുന്നത്. ഈ ക്യാമ്പുകൾ ആളുകൾക്ക് ശരിയായ സമയത്ത് ആരോഗ്യപരിരക്ഷ ലഭിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്തുന്നു. കൂടാതെ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമാകും മുമ്പ് അറിയാൻ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.