റിയാദ്: കോവിഡ് കാല സേവന പ്രവർത്തനങ്ങൾക് മീഡിയവൺ ബ്രേവ്ഹാർട്ട് അവാർഡ് നേടിയ റിയാദ് ധർമടം മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് മെഹബൂബ് ചെറിയവളപ്പിനെ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ജില്ല പ്രസിഡൻറ് മജീദ് ഉദ്ഘാടനം ചെയ്തു. കബീർ അഞ്ചരക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അൻവർ വാരം മുഖ്യ പ്രഭാഷണം നടത്തി.
കോവിഡ് ആരംഭകാലത്ത് ഭീതിമൂലം വീട്ടിൽനിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞ പലരും ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടിയ സന്ദർഭത്തിൽ ഭക്ഷ്യവസ്തുക്കളുൾപ്പെടയുള്ളവ എത്തിച്ചും രോഗികളായ പലർക്കും ആംബുലൻസ് സൗകര്യം ഒരുക്കിയും പുറമെ സ്വന്തം വണ്ടിയിൽ പല രോഗികളെയും ആശുപത്രിയിൽ എത്തിച്ചതുമടക്കമുള്ള മെഹ്ബൂബിെൻറ സേവനങ്ങൾ മഹത്തരമാണെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
മണ്ഡലം ഭാരവാഹികളായ അഷ്റഫ് കല്ലായി, ബഷീർ പിണറായി, ഹാഷിം മൗവഞ്ചേരി, ഹമീദ് ചെറിയ വളപ്പ് എന്നിവർ ആശംസയർപ്പിച്ചു.ചടങ്ങിന് നജീബ് ഓടക്കാട്, റഫീഖ് കല്ലായി, ഇബ്രാഹിം പിണറായി എന്നിവർ നേതൃതം നൽകി. നൗഷാദ് അഞ്ചരക്കണ്ടി സ്വാഗതവും സിറാജ് കൊയ്യോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.