റിയാദ്: രാഷ്ട്രീയ ജീവിതത്തിൽ എളിമയും തെളിമയും മുഖമുദ്രയാക്കിയ നേതാവായിരുന്നു വി.വി. പ്രകാശെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി റിയാദിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം. ഒ.ഐസി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
നീതിയുടെയും മാന്യതയുടെയും അതിർവരമ്പുകൾ ലംഘിക്കാതെ ചിട്ടയോടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയ പ്രകാശ് രാഷ്ട്രീയ പ്രവർത്തകർക്കും നേതാക്കൾക്കും ഒരു പോലെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ല കമ്മിറ്റി പ്രസിഡന്റ് അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിനും സാമുദായിക ഐക്യത്തിനും നിലകൊണ്ട വി.വി. പ്രകാശിനെ പോലുള്ള അസംഖ്യം കേരളീയരുടേതാണ് യഥാർഥ 'കേരള സ്റ്റോറി'.
ഐക്യത്തിൽ കഴിയുന്ന സമൂഹത്തിന്റെ ആത്മാവ് തകർക്കുക ലക്ഷ്യംവെച്ച് നിർമിച്ചെടുക്കുന്ന കെട്ടുകഥകൾക്ക് യാഥാർഥ്യവുമായി ബന്ധമില്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ അഭിപ്രായപ്പെട്ടു.
നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ, ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അലി മണ്ണാർക്കാട്, അലവി ഹാജി കൊണ്ടോട്ടി, സൈനുദ്ദീൻ വെട്ടത്തൂർ, ഷാനവാസ് മുനമ്പത്, സുരേഷ് ശങ്കർ, ബഷീർ കോട്ടയം, കരീം കൊടുവള്ളി, ഫൈസൽ പാലക്കാട്, ഷുക്കൂർ ആലുവ, കെ.കെ. തോമസ്, ശരത് സ്വാമിനാഥൻ, കൃഷ്ണൻ കണ്ണൂർ, നാസർ കല്ലറ, നൗഷാദ് വണ്ടൂർ, ഷറഫു ചിറ്റൻ, വിനീഷ് ഒതായി, അൻഷിദ് വഴിക്കടവ്, അൻസർ നൈതല്ലൂർ, ഭാസ്കരൻ, ഉണ്ണികൃഷ്ണൻ, അൻസായി ഷൗകത്ത്, അബൂബക്കർ മഞ്ചേരി, ഷാഫി കുന്ദമംഗലം എന്നിവർ സംസാരിച്ചു. വഹീദ് വാഴക്കാട് സ്വാഗതവും സമീർ മാളിയേക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.