റിയാദ്: ഇന്ത്യ-സൗദി സൗഹൃദത്തിന് ശ്രുതി മധുരം പകർന്ന് റിയാദിൽ ഇന്ത്യൻ എംബസിയും ഗൾഫ് മാധ്യമവും ചേർന്നൊരുക്കിയ 'മെമ്മറീസ് ഓഫ് ലെജൻറ്സ്' അരങ്ങേറി.
ഇരുരാജ്യങ്ങളും തമ്മിലെ ചരിത്രപരമായ സൗഹൃദത്തിെൻറയും ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറയും പ്ലാറ്റിനം ജൂബിലി ആഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സംഗീത നിശ ആസ്വദിക്കാൻ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിലേക്ക് സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയത് പതിനായിരങ്ങൾ.
സൗദി അറേബ്യയുടെ 92-ാം ദേശീയദിനമായ വെള്ളിയാഴ്ച തന്നെ അരങ്ങേറിയ പരിപാടി ആസ്വദിക്കാൻ സൗദി പൗരന്മാരുൾപ്പടെയുള്ളവർ എത്തിച്ചേർന്നു.
വൈകീട്ട് ഏഴിന് ആരംഭിച്ച പരിപാടി ഇന്ത്യൻ എംബസി സാമൂഹികക്ഷേമ വിഭാഗം മേധാവി എം.ആർ. സജീവ് ഉദ്ഘാടനം ചെയ്തു. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. മാധ്യമം ഗ്രൂപ്പ് സി.ഇ.ഒ പി.എം. സാലിഹ്, ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ്, ഹോട്പാക് ഗ്രൂപ്പ് വൈസ് പ്രസിഡൻറ് സുഹൈൽ അബ്ദുല്ല, സൗദി പോസ്റ്റ് പ്രതിനിധി ഗല, ആസ്റ്റർ സനദ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. അദ്നാൻ അൽസഹ്റാനി, ഫ്രണ്ടി മൊബൈൽ മാർക്കറ്റിങ് ഡയറക്ടർ അസീസ് അമീൻ, ഗൾഫ് മാധ്യമം ആൻഡ് മീഡിയ വൺ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, ഗൾഫ് മാധ്യമം റിയാദ് രക്ഷാധികാരി താജുദ്ദീൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
തുടർന്ന് പുതുകാല സെലിബ്രിറ്റി ഗായകൻ പവൻദീപ് രാജെൻറ നേതൃത്വത്തിൽ സംഗീത നിശ അരങ്ങേറി. പ്രശസ്ത ഗായിക യുംന അജിനും പാടി. ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസ ഗായകരായ മുഹമ്മദ് റഫി, ലതാ മങ്കേഷ്കർ, കിഷോർ കുമാർ എന്നിവർ പാടി അനശ്വരമാക്കിയതും കലാസ്വാദകരുടെ ഹൃദയങ്ങളിൽ പാടിപ്പതിഞ്ഞതും സഹൃദയർ ഏറ്റെടുത്ത പ്രശസ്തവും ജനകീയവുമായ മറ്റ് ഗാനങ്ങളുമാണ് ആലപിച്ചത്.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും ഇന്ത്യ-സൗദി സൗഹൃദത്തിന്റെയും പ്ലാറ്റിനം ജൂബിലിക്ക് അഭിവാദ്യം അർപ്പിച്ച് റിയാദിലെ പോൾ സ്റ്റാർ ഗ്രൂപ്പിലെ നർത്തകർ നൃത്താവിഷ്കാരവും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.