റിയാദ്: ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന സൗദിയിൽനിന്നുള്ള തീർഥാടകർക്ക് (പൗരന്മാരും വിദേശ താമസക്കാരും ഉൾപ്പെടെ) മെനഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഈ വാക്സിനേഷൻ നടത്താതെ ഹജ്ജ് ചെയ്യുന്നതിനുള്ള പാക്കേജുകൾ ബുക്ക് ചെയ്യാനോ കർമങ്ങൾ നിർവഹിക്കാനോ അനുമതി ലഭിക്കില്ല. പൂർണാരോഗ്യത്തോടെയും സുരക്ഷയോടെയും ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമാണ് ഈ നിബന്ധന. തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.
കൂടാതെ തീർഥാടകർക്ക് ഇൻഫ്ലുവൻസ വാക്സിനും കോവിഡ്19 വാക്സിനും മന്ത്രാലയം ശിപാർശ ചെയ്തു. മന്ത്രാലയത്തിന്റെ ‘മൈ ഹെൽത്ത്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി വാക്സിനേഷനുള്ള അപ്പോയിൻമെന്റ് എടുക്കാവുന്നതാണെന്നും ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം വാക്സിനേഷനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.