റിയാദ്: മികച്ച വിദ്യാഭ്യാസ പ്രവർത്തകനും സംഘാടകനുമായിരുന്ന വല്ലാറ്റിൽ അബ്ദുൽ റഷീദിന്റെ സ്മരണാർഥം പുറത്തിറക്കിയ ‘റഷീദ് സ്മൃതി’ സൗദിതലത്തിൽ പ്രകാശനം ചെയ്തു. റിയാദിലെ മുസ്ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്) ആലപ്പുഴ ജില്ല സെക്രട്ടറിയായും ഇലിപ്പകുളത്തെ ഭിന്നശേഷിക്കാരുടെ ആശ്വാസകേന്ദ്രമായിരുന്ന ഇൻസിറ്റിറ്റ്യൂട്ട് ഓഫ് മെൻറലി ഹാൻഡികാപ്ഡ് എന്ന സ്ഥാപനത്തിെൻറ ചെയർമാനുമായിരുന്നു റഷീദ്. വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മകമായ മാറ്റങ്ങൾക്ക് നാടിനെ സജ്ജമാക്കിയതോടൊപ്പം ജീവകാരുണ്യം, സാമൂഹിക സേവനം, കൃഷി തുടങ്ങി അദ്ദേഹം ഇടപെട്ട എല്ലാ മേഖലകളിലും തേൻറതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചതായി ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
റിയാദിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.എം. അഹമ്മദ് കോയക്ക് കോപ്പി നൽകി റഷീദിന്റെ മകൻ നവാസ് വല്ലാറ്റിൽ പ്രകാശനം നിർവഹിച്ചു. ഫൈസൽ പൂനൂർ, ഹുസൈൻ അലി, സത്താർ കായംകുളം, അബ്ദുറഹ്മാൻ മറായി, നിസാർ അഹമ്മദ്, ഹബീബ് റഹ്മാൻ, മുജീബ് മുത്താറ്റ്, മുനീബ്, നിഷാൻ, മുഹമ്മദ് ഷഫീഖ്, അസ്കർ അലി എന്നിവർ സംസാരിച്ചു. എം.ഇ.എസ് സ്റ്റേറ്റ് യൂത്ത് വിങ് വൈസ് പ്രസിഡൻറും സ്പൈസ് ജെറ്റ് സ്റ്റേഷൻ മാനേജറുമായ എച്ച്.എസ്. അബ്ദുൽ ശരീഫ് മുഖ്യാതിഥിയായി.
ചടങ്ങിൽ എം.ഇ.എസ് റിയാദ് ചാപ്റ്റർ പ്രസിഡൻറ് ടി.എം. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതവും വൈസ് പ്രസിഡൻറ് അൻവർ ഐദീദ് നന്ദിയും പറഞ്ഞു. മുഹമ്മദ് ഖാൻ, അബ്ദുന്നാസർ, ആഷിക് മൊയ്ദു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.