റിയാദ്: ഒക്ടോബർ മാസം ലോകമെമ്പാടും ബ്രെസ്റ്റ് കാൻസർ ബോധവത്കരണ മാസമായി ആചരിച്ചുവരുന്ന സാഹചര്യത്തിൽ എം.ജി.എം റിയാദ് ഘടകം ലഘുലേഖ പുറത്തിറക്കി. ഈ രോഗാവസ്ഥയെക്കുറിച്ചുള്ള ബോധവത്കരണവും മുൻകരുതലുകളും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റെറിന്റെ വനിതാവിഭാഗമായ എം.ജി.എം ഇത്തരത്തിലുള്ള പരിപാടി ആസൂത്രണം ചെയ്തത്.
സ്തനാർബുദത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, മുൻകരുതലുകൾ, പരിശോധനാ മാർഗങ്ങൾ എന്നിവയെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ലഘുേലഖ തയാറാക്കിയത്. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ എം.ജി.എം പ്രസിഡന്റ് നൗഷില ഹബീബ്, ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപിക സജീഹ ടീച്ചർക്ക് ലഘുലേഖയുടെ കോപ്പി നൽകി പ്രകാശനകർമം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.