ജിദ്ദ: സൗദിക്കുനേരെ നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ യുദ്ധ സമാനമായ നടപടിയായിരുന്നെന് ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ. സെപ്റ്റംബർ 14ലെ അരാംകോ ആക്രമണ പ ശ്ചാത്തലത്തിൽ സൗദിയുടെ നിലപാടറിയാൻ ജിദ്ദയിലെത്തിയ പോംപിയോ കിരീടാവകാശി അമീർ മ ുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി.
ഇറാനെതിരെ ആഗോള സഖ്യത്തിനുള്ള സാ ധ്യത ഇരുവരും ചര്‍ച്ചചെയ്തു. തുടർന്ന് അദ്ദേഹം യു.എ.ഇയിലേക്ക് തിരിച്ചു. ഇറാനെതിരെ തി രിച്ചടി നൽകാൻ സൗദി നിലപാട് അറിയാൻ വിദേശകാര്യ സെക്രട്ടറി സൗദിയിൽ എത്തുമെന്ന് ട്രംപ് അറിയിച്ചതിന് പിന്നാലെയാണ് പോംപിയോ ജിദ്ദയിലെത്തിയത്.
സൗദി ഉന്നതവൃത്തങ്ങളോടൊപ്പം വാർത്തസമ്മേളനം നടത്തുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പിന്നീടത് റദ്ദാക്കി. അതേസമയം, ഹൂതികളാണ് യമനിലെ ആക്രമണം നടത്തിയതെന്ന് വിശ്വസിക്കാനാവില്ലെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ യവ്സലി െഡ്രെൻ പ്രതികരിച്ചു.
ഇറാനെതിരെ സൈനിക നടപടിക്ക് മുന്നോടിയായി വിശാലസഖ്യമാണ് യു.എസ് ലക്ഷ്യം. നേരത്തേതന്നെ ഇറാനെതിരെ യുദ്ധം വേണമെന്ന നിലപാടുകാരനാണ് പോംപിയോ. പശ്ചിമേഷ്യയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാമെന്ന് അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ഇറാന് തിരിച്ചടി നൽകേണ്ടത് തങ്ങൾ ഒറ്റക്കല്ല എന്ന നിലപാട് കഴിഞ്ഞ ദിവസം സൗദി വ്യക്തമാക്കിയിരുന്നു. ആഗോള എണ്ണ വ്യാപാരത്തിനും സാമ്പത്തിക മേഖലക്കും നേരെ നടന്ന ആക്രമണമാണിതെന്നും അന്താരാഷ്ട്ര സമൂഹമാണ് ഇതിനു മറുപടി നൽകേണ്ടതെന്നുമാണ് സൗദിയുടെ നിലപാട്.
അതേസമയം, ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് സൗദി കഴിഞ്ഞ ദിവസം തെളിവു നിരത്തിയിട്ടുണ്ട്. പ്രതിരോധിക്കാനുള്ള സൗദിയുടെ അവകാശത്തിനൊപ്പം നില്‍ക്കുമെന്ന് പോംപിയോ ഉറപ്പുനല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്മാര്ക്ക് സൗദിയിൽ ജാഗ്രതനിര്ദേശമുണ്ട്. 34,000 യു.എസ് പൗരന്മാർ സൗദിയിലുണ്ടെന്ന് കഴിഞ്ഞ ദിവസം സഖ്യസേന വക്താവ് വ്യക്തമാക്കിയിരുന്നു.
ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ യു.എൻ വിദഗ്ധ സംഘം സൗദിയിലേക്ക് പുറപ്പെടുന്നുണ്ട്. ഇതിൽപെട്ട ഫ്രാൻസിൽനിന്നുള്ള അംഗങ്ങൾ സൗദിയിലെത്തി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ആരാണ് പിന്നിലെന്ന് പറയാമെന്ന് ഫ്രാൻസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.