മക്ക: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി തീർഥാടകർ മിനാ നഗരിയോട് വിട പറഞ്ഞു. 70 ശതമാനത ്തോളം ഹാജിമാർ ദുൽഹജ്ജ് 12 ചൊവ്വാഴ്ചതന്നെ കല്ലേറു കർമം പൂർത്തിയാ ക്കി ഒരുദിവസം മ ുന്നെ മിനാവാസം അവസാനിപ്പിച്ചു. ബാക്കിയുള്ളവർ ബുധനാഴ്ച മടങ്ങും.
ചൊവ്വാഴ്ച അസ ീസിയ റോഡിൽ ബസ് നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ കാൽനടക്കാരായ രണ്ട് ഇന്ത്യക്കാരുൾപ്പെടെ മൂന്ന് തീർഥാടകർ മരിച്ചതാണ് അനിഷ്ട സംഭവം. വനിതയുൾപ്പെടെ രണ്ട് മലയാളികളും പരിേക്കറ്റവരിൽപെടും. മറ്റ് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
തിങ്കളാഴ്ച ഒരു മണിക്കൂറോളം മിനായിൽ ശക്തമായ മഴ പെയ്തു. കാറ്റുമുണ്ടായിരുന്നു. അൽപം പരിഭ്രാന്തിയുണ്ടായെങ്കിലും മഴ ശമിച്ചതോടെ മിനാ നഗരി സാധാരണ നിലയിലായി.170 രാജ്യങ്ങളിൽനിന്നായി കാൽ കോടിയിലേറെ ഹാജിമാരാണ് ഇത്തവണ ഹജ്ജ് കർമം പൂർത്തിയാക്കിയതെന്ന് ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബിന്ദൻ പറഞ്ഞു. അനധികൃതമായി ഹജ്ജ് നിർവഹിക്കാനെത്തുന്നവരുടെ എണ്ണം 27 ശതമാനം കുറഞ്ഞതായി മക്ക ഗവർണർ പറഞ്ഞു.
മലയാളി ഹാജിമാർ പൊതുവെ തൃപ്തരായാണ് ഹജ്ജ്കർമം പൂർത്തിയാക്കി മടങ്ങുന്നതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.200ഒാളം ഇന്ത്യൻ ഹാജിമാർക്ക് തമ്പുകളിൽ താമസസൗകര്യം ലഭിക്കാത്ത പ്രശ്നമുണ്ടായിരുന്നെങ്കിലും ഞായറാഴ്ച രാത്രിയോടെ പ്രശ്നത്തിന് പരിഹാരമായെന്ന് ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർറഹ്മാൻ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.
അയ്യായിരത്തിലേറെ മലയാളി സന്നദ്ധസേവകർ ഹജ്ജ് നഗരിയിൽ സജീവമായി. കെ.എം.സി.സി, തനിമ, ആർ.എസ്.സി, ഹജ്ജ് വെൽഫെയർ ഫോറം, വിഖായ, ഒ.െഎ.സി.സി, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകളാണ് മാതൃകപരമായ പ്രവർത്തനം കാഴ്ച വെച്ചത്.
പൊതുവെ വളരെ ശാന്തമായാണ് ഹജ്ജ് പര്യവസാനിക്കുന്നത്. ആഗസ്റ്റ് 17 രാത്രി മുതൽ കേരളത്തിൽനിന്നുള്ള ഹാജിമാർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. 18ന് രാവിലെ എട്ടുമണിയോടെ കരിപ്പൂരിലാണ് ആദ്യവിമാനമിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.