ജിദ്ദ: ഹജ്ജിനു മുന്നോടിയായി മിന താഴ്വര വികസനം പുരോഗമിക്കുന്നു. മിനയിലെ ശർഖ് റ ബ്വ മലഞ്ചരിവുകൾ നിരപ്പാക്കിയാണ് ഹാജിമാർ രാപാർക്കുന്ന തമ്പുകളുടെ നഗരം വികസി പ്പിക്കുന്നത്. പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് മക്ക മേഖല ഗവർണറേറ്റ് അതോറി റ്റി അറിയിച്ചു. ഹാജിമാർക്ക് മിനയിൽ കൂടുതൽ സ്ഥലസൗകര്യമൊരുക്കുന്നതിെൻറ ഭാഗമാ യി ഹജ്ജ്, ഉംറ മന്ത്രാലയവും മക്ക വികസന അതോറിറ്റിയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇൗ ഹജ്ജ് വേളയിൽ സ്ഥലം ഉപയോഗപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് സ്ഥലത്ത് പ്രവൃത്തികൾ നടന്നുവരുന്നത്.
പദ്ധതിയുടെ 72 ശതമാനം ഇതിനകം പൂർത്തിയായതായി ഗവർണറേറ്റ് അറിയിച്ചു.ഒാരോ വർഷം കൂടുേമ്പാഴും ഹജ്ജ് തീർഥാടകരുടെ എണ്ണം കൂടിവരുകയാണ്. ഹാജിമാർ ഒരാഴ്ചയോളം രാപാർത്ത് കർമങ്ങൾ പൂർത്തിയാക്കുന്നത് മിനയിലാണ്. അതിനാൽ മിന വികസനം ഏറെ പ്രധാനമാണ്. കഴിഞ്ഞ ഹജ്ജ് സീസണിൽ ഹാജിമാരുടെ തമ്പുകൾ മുസ്ദലിഫയോളം നീണ്ടിരുന്നു. അറഫദിന മഹാസംഗമം കഴിഞ്ഞ് തിരിച്ച് മിനയിലേക്കുള്ള യാത്രയിൽ വിശ്രമയിടം മാത്രമാണ് മുസ്ദലിഫ.
കഅ്ബ അറ്റക്കുറ്റപണി തുടങ്ങി
മക്ക: വിശുദ്ധ കഅ്ബയുടെ അറ്റക്കുറ്റപ്പണികൾ തുടങ്ങി. സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന് തിങ്കളാഴ്ചയാണ് പതിവ് അറ്റക്കുറ്റപ്പണികൾ ആരംഭിച്ചത്. ഇരുഹറം കാര്യാലയവുമായി സഹകരിച്ച് ധനകാര്യ മന്ത്രാലയമാണ് ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നത്. നൂതന സാേങ്കതിക ഉപകരണങ്ങൾ ഉപയോഗിച്ചും വിദഗ്ധരുടെ മേൽനോട്ടത്തിലും മികച്ച നിലവാരത്തിലാണ് പ്രവൃത്തികൾ നടത്തുന്നത്. ഹജ്ജിന് മുന്നോടിയായി എല്ലാവിധ അറ്റകുറ്റപ്പണികളും മക്കയിൽ പുരോഗമിക്കുകയാണ്.
മക്ക മുനിസിപ്പാലിറ്റി പദ്ധതികൾ മേയർ സന്ദർശിച്ചു
മക്ക: ഹജ്ജിെൻറ മുന്നോടിയായി മക്ക മുനിസിപ്പാലിറ്റിക്കു കീഴിൽ നടപ്പാക്കിവരുന്ന പദ്ധതികൾ മേയർ എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുല്ല അൽഖുവൈസ് സന്ദർശിച്ചു. മക്കയുടെ വിവിധ ഭാഗങ്ങളിൽ വിവിധ കോൺട്രാക്ടിങ് കമ്പനികൾക്കു കീഴിൽ നടപ്പാക്കിവരുന്ന പദ്ധതികളാണ് മേയർ സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയത്. അല്ലീത് റോഡ്, ജിദ്ദ മക്ക പഴയ റോഡ് എന്നിവിടങ്ങളിലെ അറവുശാല, സേവന ഏജൻസി കെട്ടിടം, ഉമ്മു ജൂദിലെ ചില സേവനപദ്ധതികൾ എന്നിവിടങ്ങൾ സന്ദർശിച്ചു. ഹജ്ജ് വേളയിൽ പൂർണമായും ഉപയോഗപ്പെടുത്താൻ കഴിയുന്നവിധത്തിലാണ് നിർമാണ ജോലികൾ നടന്നുവരുന്നത്.
ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മികച്ച രീതിയിലും നിശ്ചിത സമയത്തിനകവും പദ്ധതികൾ പൂർത്തിയാക്കണമെന്ന് മേയർ അധികാരികളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.